ബാർകോഴ കേസിൽ മാണിക്ക് തിരിച്ചടി; തുടരന്വേഷണം നടത്താൻ കോടതി ഉത്തരവ്

ബാർകോഴ കേസിൽ തുടരന്വേഷണം നടത്താൻ കോടതി ഉത്തരവ്

തിരുവനന്തപുരം| aparna shaji| Last Modified ശനി, 27 ഓഗസ്റ്റ് 2016 (11:17 IST)
കെ എം മാണിയെ പ്രതികൂട്ടിലാക്കി ബാർകോഴ കേസിൽ തുടരന്വേഷണം നടത്താൻ കോടതി ഉത്തരവിട്ടു. തിരുവനന്തപുരം വിജിലൻസ് കോടതിയാണ് ഉത്തരവിട്ടത്. കേസിൽ അട്ടിമറി നടത്തിയെന്ന് കാണിച്ച് വിജിലൻസ് എസ്പി ആർ നൽകിയ ഹർജിയിലാണ് ഉത്തരവ്. സുതാര്യമായ അന്വേഷണം നടത്തണമെന്നാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്.

വളരെ പ്രധാനപ്പെട്ട ഉത്തരവാണ്. രണ്ട് മുന്നണിയിൽ നിന്നും കെ എം മാണി അകന്നുനിൽക്കുന്ന സാഹചര്യത്തിൽ തുടരന്വേഷണത്തിന് ഉത്തരവിട്ടിരിക്കെ ഇത് കേരള കോൺഗ്രസ് എമിനെ ഇത് ശക്തമായ രീതിയിൽ ബാധിക്കുമെന്ന കാര്യത്തിൽ സംശയമില്ല.

യു ഡി എഫ് ഭരണകാലത്ത് വിജിലൻസ് ഡയറക്ടറായിരുന്നു ശങ്കർ റെഡ്ഡി കേസ് അട്ടിമറിക്കുകയാണ് ചെയ്തതെന്ന് സുകേശൻ നൽകിയ ഹർജിയിൽ ആരോപിക്കുന്നു. ശങ്കർ റെഡ്ഡിയുടെ നിർബന്ധത്തെത്തുടർന്നാണ് അന്വേഷണ റിപ്പോർട്ടിൽ തിരുത്തൽ വരുത്തി കെ എം മാണിയെ കുറ്റവിമുക്തനാക്കിയ റിപ്പോർട്ട് കൊടുക്കേണ്ടി വന്നതെന്നും ഹർജിയിൽ ആരോപിക്കുന്നു. അന്വേഷണം കൃത്യമായി പൂർത്തിയാക്കാൻ കഴിഞ്ഞിട്ടില്ല. ഇതിനാൽ കേസിൽ തുടരന്വേഷണം വേണമെന്നാണ് ഹർജിയിൽ പറയുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :