പ്രിയദര്‍ശനും ലിസിയും ഒന്നിക്കില്ലെങ്കിലും ചില കാര്യങ്ങളില്‍ തീരുമാനമായി; ചെന്നൈയില്‍ ചില സംഭവവികാസങ്ങള്‍ നടക്കുന്നു

പരസ്‌പര സമ്മത പ്രകാരമാണ് വിവാഹ മോചനഹര്‍ജി നല്‍കിയതെന്ന് ലിസി

 priyadarshan , lissy , divorce case , malayalam filim , directer priyadarshan , chennai , divorce , വിവാഹമോചന ഹര്‍ജി , ലിസി , പ്രിയദര്‍ശന്‍ , ചെന്നൈ കുടുംബകോടതി , മലയാള സിനിമ , മോഹന്‍‌ലാല്‍
ചെന്നൈ| jibin| Last Modified വെള്ളി, 26 ഓഗസ്റ്റ് 2016 (19:17 IST)
പരസ്‌പര സമ്മത പ്രകാരമാണ് വിവാഹ മോചനഹര്‍ജി നല്‍കിയതെന്ന് ലിസി. ചെന്നൈ കുടുംബകോടതിയില്‍ വച്ച് മാധ്യമങ്ങളോട് സംസാരിക്കവെയാണ് ലിസി ഇക്കാര്യം വ്യക്തമാക്കിയത്. അതേസമയം, പ്രിയദര്‍ശന്‍ എത്താത്തിനെ തുടര്‍ന്ന് വിവാഹമോചന ഹര്‍ജിയില്‍ വിധി പറയുന്നത് മാറ്റിവച്ചു. ഹര്‍ജിയില്‍ ചെന്നൈ കുടുംബകോടതി സെപ്റ്റംബര്‍ ഏഴിന് വിധി പറയും.

നിയമപ്രകാരം ആറു മാസമായിട്ട് പ്രിയദര്‍ശനും ലിസിയും പിരിഞ്ഞ് താമസിക്കുകയായിരുന്നു. ഇന്ന് ഹര്‍ജി പരിഗണിക്കുമ്പോള്‍ ഇരുവരും കോടതിയില്‍ ഹാജരാകേണ്ടതായിരുന്നുവെങ്കിലും പ്രീയന്‍ എത്തിയില്ല. തുടര്‍ന്നാണ് കോടതി സെപ്റ്റംബര്‍ ഏഴിന് വിധി പറയുന്നത്.

ഇരുവരും ഒരുമിച്ച് ഹാജരാകുന്ന ദിവസം കോടതി ഇവര്‍ക്ക് നിയമപ്രകാരം വിവാഹമോചനം അനുവദിക്കും. അതിനിടെ പ്രിയദര്‍ശനെതിരെ ലിസി നല്‍കിയിരുന്ന ഗാര്‍ഹിക പീഡനക്കേസ് അടക്കമുള്ള കേസുകള്‍ ഹൈക്കോടതിയുടെ ഇടപെടലോടെ പിന്‍‌വലിച്ചു.

കുട്ടികളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി ഇരുവരുടെയും സ്വത്തുക്കള്‍ വീതം വയ്‌ക്കുന്നതിലും തീരുമാനമായി. കൂടാതെ പരസ്‌പര ബഹുമാനത്തോടെ നല്ല സുഹൃത്തുക്കളായി കഴിയാനും പ്രിയദര്‍ശനും ലിസിയും തീരുമാനമെടുത്തിട്ടുണ്ട്. നല്ല സുഹൃത്തുക്കളായി തുടരുമെന്നാണ് കോടതിയിൽ ഇവർ നൽകിയ ഉറപ്പ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :