ബാർകോഴക്കേസ്: കേസ് ശങ്കർ റെഡ്ഡി അട്ടിമറിച്ചു, തുടരന്വേഷണം വേണം; വെളിപ്പെടുത്തലുമായി സുകേശൻ കോടതിയിൽ

ബാര്‍കോഴക്കേസ് ശങ്കര്‍റെഡ്ഡി അട്ടിമറിച്ചു: സുകേശന്റെ ഹർജി കോടതി ഇന്ന് പരിഗണിക്കും

തിരുവനന്തപുരം| aparna shaji| Last Modified ശനി, 27 ഓഗസ്റ്റ് 2016 (10:26 IST)
കേരള കോൺഗ്രസ് എം ചെയർമാൻ കെ എം മാണിക്കെതിരായ ബാർകോഴക്കേസിൽ വെളിപ്പെടുത്തലുമായി വിജിലൻസ് എസ്പി ആർ സുകേശൻ. ബാർകോഴക്കേസിൽ തുടരന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് കോടതിയിൽ ഹർജി നൽകി. ഇതുമായി ബന്ധപ്പെട്ട ഹർജി ഇന്ന് തിരുവനന്തപുരം പ്രത്യേക കോടതി പരിഗണിക്കും. ബാർ കോഴക്കേസ് മുൻ വിജിലൻസ് ഡയറക്ടർ ശങ്കർ റെഡ്ഡിക്കെതിരെ രൂക്ഷമായ ആരോപണങ്ങളാണ് സുകേശൻ ഉന്നയിക്കുന്നത്.

യു ഡി എഫ് ഭരണകാലത്ത് വിജിലൻസ് ഡയറക്ടറായിരുന്നു ശങ്കർ റെഡ്ഡി കേസ് അട്ടിമറിക്കുകയാണ് ചെയ്തതെന്ന് ഹർജിയിൽ ആരോപിക്കുന്നു. മാണിക്കെതിരെ കുറ്റപത്രം വേണമെന്ന രണ്ടാം വസ്തുത റിപ്പോർട്ട് റെഡ്ഡി തള്ളിയെന്നും ഹർജിയിൽ പറയുന്നു. ശങ്കർ റെഡ്ഡിയുടെ നിർബന്ധത്തെത്തുടർന്നാണ് അന്വേഷണ റിപ്പോർട്ടിൽ തിരുത്തൽ വരുത്തി കെ എം മാണിയെ കുറ്റവിമുക്തനാക്കിയ റിപ്പോർട്ട് കൊടുക്കേണ്ടി വന്നതെന്നും ഹർജിയിൽ ആരോപിക്കുന്നു. അന്വേഷണം കൃത്യമായി പൂർത്തിയാക്കാൻ കഴിഞ്ഞിട്ടില്ല. ഇതിനാൽ കേസിൽ തുടരന്വേഷണം വേണമെന്നാണ് ഹർജിയിൽ പറയുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :