ആത്മാഭിമാനം ഉള്ള ആരും യുഡിഎഫിലേയ്ക്ക് പോകില്ല: ബാലകൃഷ്ണപിള്ള

തിരുവന്തപുരം| Last Modified ചൊവ്വ, 26 മെയ് 2015 (14:38 IST)
സിപിഐയെ യുഡിഎഫില്‍ എത്തുമെന്ന കെപിഎ മജീദിന്റെ പ്രസ്താവന രാഷ്ട്രീയ മര്യാദയ്ക്ക് നിരക്കാത്തതാണെന്ന് കേരള കോണ്‍ഗ്രസ്-ബി ചെയര്‍മാന്‍ ആര്‍ ബാലകൃഷ്ണപിള്ള. ആത്മാഭിമാനം ഉള്ള ആരും യുഡിഎഫിലേയ്ക്ക് പോകില്ല അദ്ദേഹം പറഞ്ഞു. കെ.എം.മാണിക്കെതിരേ ബാര്‍ കോഴയില്‍ നടത്തുന്ന അന്വേഷണത്തിന്റെ വേഗത കെ.ബാബുവിനെതിരെ ഇല്ലെന്നും ബാലകൃഷ്ണപിള്ള ആരോപിച്ചു.


നേരത്തെ എല്‍ഡിഎഫിലെ ഒരു പ്രമുഖ കക്ഷി യുഡിഎഫ് നേതൃത്വവുമായി ചര്‍ച്ച നടത്തിക്കൊണ്ടിരിക്കുകയാണെന്നും അര്‍ഹമായ സ്‌ഥാനവും പരിഗണനയും ലഭിച്ചാല്‍ ഈ പാര്‍ട്ടി ഉടന്‍ യുഡിഎഫില്‍ ചേരുമെന്നും മുസ്ലീം ലീഗ് നേതാവ് കെപിഎ മജീദ് പറഞ്ഞിരുന്നു. അടുത്ത നിയമസഭ തെരഞ്ഞെടുപ്പ് ആകുമ്പോഴേക്കും ഇടതുമുന്നണിയില്‍ സി പി ഐയും വി എസ് അച്യുതാനന്ദന്‍ സി പി എമ്മിലും ഉണ്ടാവില്ലെന്ന് കെ പി സി സി വൈസ് പ്രസിഡന്റ് എം എം ഹസനും പറഞ്ഞിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :