സിആര്‍ രവിചന്ദ്രന്‍|
Last Modified ചൊവ്വ, 10 ഡിസംബര്‍ 2024 (15:30 IST)
ഇന്ത്യന്‍ സര്‍ക്കാര്‍ ആയുഷ്മാന്‍ ഭാരത് യോജന 2018-ലാണ് ആരംഭിച്ചത്. ലോകത്തിലെ ഏറ്റവും വലിയ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതികളിലൊന്നണ് പ്രധാനമന്ത്രി ജന്‍ ആരോഗ്യ യോജന (PMJAY). രാജ്യത്തുടനീളമുള്ള യോഗ്യരായ കുടുംബങ്ങള്‍ക്ക് 5 ലക്ഷം രൂപ വരെ സൗജന്യ ആരോഗ്യ പരിചരണം നല്‍കുക എന്നതാണ് ഈ സംരംഭത്തിന്റെ ലക്ഷ്യം. നിലവില്‍ പദ്ധതിയില്‍ അംഗമാകുന്നത് പുതിയ മാനദണ്ഡങ്ങളും സര്‍ക്കാര്‍ കൊണ്ടുവന്നിട്ടുണ്ട്. ഇതനുസരിച്ച് നിങ്ങളുടെ പേര് ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടോ എന്ന് ഇങ്ങനെ പരിശോധിക്കാം എന്ന് നോക്കാം.
ഇതിനാദ്യം ഇവരുടെ ഔദ്യോഗിക വെബ്‌സൈറ്റായ Beneficiary.nha.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. അതില്‍ ബെനിഫിഷ്യറി എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്തശേഷം നിങ്ങളുടെ വിവരങ്ങളായ പേര്, ലൊക്കേഷന്‍, മൊബൈല്‍ നമ്പര്‍ എന്നിവ നല്‍കുക. ശേഷം വരുന്ന ലിസ്റ്റില്‍ നിന്നും നിങ്ങള്‍ക്ക് നിങ്ങളുടെ പേരും വിവരങ്ങളും ഉണ്ടോ എന്ന് നോക്കാവുന്നതാണ്.