സിആര്‍ രവിചന്ദ്രന്‍|
Last Modified ചൊവ്വ, 10 ഡിസംബര്‍ 2024 (10:39 IST)
സിറിയയില്‍ വന്‍ ആക്രമണം നടത്തി ഇസ്രായേല്‍. പ്രസിഡന്റ് ബഷാറുള്ള അസദില്‍ നിന്നും വിമതര്‍ ഭരണം പിടിച്ചെടുത്തതിന് പിന്നാലെയാണ് ഇസ്രയേല്‍ ആക്രമണം നടത്തിയത്. ദമാക്കസ് ഉള്‍പ്പെടെ നാല് സിറിയന്‍ നഗരങ്ങളെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. വിമാനത്താവളങ്ങള്‍ക്ക് നേരെയും ആക്രമണം ഉണ്ടായിട്ടുണ്ട്. ആക്രമണം നടത്തിയത് നൂറോളം കേന്ദ്രങ്ങളിലാണ്. ഇതുവരെ രണ്ടുപേരുടെ മരണമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. സിറിയയിലെ സൈനിക കേന്ദ്രങ്ങള്‍ തകര്‍ത്തുവെന്ന് ഇസ്രായേല്‍ അവകാശപ്പെട്ടിട്ടുണ്ട്.
കൂടാതെ സിറിയയുമായി അതിര്‍ത്തി പങ്കിടുന്ന ഗോലന്‍ കുന്നുകള്‍ക്ക് സമീപത്തെ പൗരന്മാരെ സംരക്ഷിക്കുന്നതിനായി നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് ഇസ്രയേല്‍ അറിയിച്ചു. ഐക്യരാഷ്ട്രസഭ രക്ഷാ സമിതിയിലാണ് ഇസ്രായേല്‍ ഇക്കാര്യം വ്യക്തമാക്കിയത്.