മോഹൻലാൽ പുലിമുരുകനായത് പ്രതിഫലം വാങ്ങാതെയെന്ന് ടോമിച്ചൻ മുളകുപാടം

വ്യാഴം, 12 ഏപ്രില്‍ 2018 (15:22 IST)

പുലിമുരുകൻ എന്ന ബിഗ്ബഡ്ജറ്റ് ചിത്രത്തിൽ മോഹൻലാൽ അഭിനയിച്ചത് പതിഫലം വാങ്ങാതെയെന്ന് ചിത്രത്തിന്റെ നിർമ്മാതാവ് ടോമിച്ചൻ മുളകുപാടം. രാമലീല 111 ദിവസങ്ങൾ പിന്നിട്ടതിന്റെ ആഘോഷച്ചടങ്ങിൽ സംസാരിക്കുമ്പോഴാണ് ടോമിച്ചൻ ഇക്കാര്യം വെളിപ്പെടുത്തിയത്. ചിത്രം നിർമ്മിക്കുന്നതിനായി മോഹൻലാൽ സാമ്പത്തിക സഹായം നൽകി എന്നും ടോമിച്ചൻ പറഞ്ഞു.
 
പുലിമുരുകൻ പുറത്തിറക്കാനായി ഏറെ സഹായിച്ചത് മോഹൻലാലും ആന്റണി പെരുമ്പാവൂരുമാണ്. ചിത്രം റിലീസ് ചെയ്ത് 25 ദിവസങ്ങൽക്ക് ശേഷമാണ് മോഹൻലാലിന് പ്രതിഫലം നൽകുന്നത്. പുലിമുരുകന്റെ നിർമ്മാണച്ചിലവ് പ്രതീക്ഷിച്ചതിലും മൂന്നിരട്ടിയായി. ഷൂട്ടിങ്ങ് നുറു ദിവസവും കഴിഞ്ഞ് മുന്നോട്ടു പോയപ്പോൾ എന്റെ തലക്ക് സുഖമില്ലേ എന്ന് വരെ ആളുകൾ ചോദിച്ചു. ഏറെ ബുദ്ധിമുട്ടിയാണ് ചിത്രം പൂർത്തീകരിച്ചത്. 200 ദിവസം ലാൽ സാർ ചിത്രത്തിൽ അഭിനയിച്ചു. ചിത്രത്തിനുവേണ്ടി സാമ്പത്തികമായി കൂടി സഹായിച്ചു. മലയാളം ഇന്റസ്ട്രി തന്നെ ഓർക്കേണ്ട കാര്യമാണിതെന്ന് ടോമിച്ചൻ പറഞ്ഞു
 
രമലീല റിലീസിങ് വൈകാൻ കാരണം തീയറ്റർ ഉടമകൾ തയ്യാറാവാത്തതിനാലാണ്. ദിലീപിന്റെ പടമായതിനാൽ അന്ന് തീയറ്ററുകളിൽ ഓടിക്കാൻ ആർക്കും അത്ര താൽപര്യം ഉണ്ടായിരുന്നില്ല. സിനിമ ഓടിക്കേണ്ട എന്ന് തീയറ്ററുടമകൾ തീരുമാനിച്ചതോടെയാണ് ജൂലൈയിൽ റിലിസ് ചെയ്യേണ്ട സിനിമ നീണ്ടുപോയത് എന്നും ടോമിച്ചൻ കൂട്ടിച്ചേർത്തു. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

സിനിമ

news

പ്രിയ വാര്യർ തമിഴിലേക്ക് ചേക്കേറുന്നുവോ ?

മാണിക്യ മലരായ പൂവി എന്ന ഒറ്റ ഗാനത്തിലെ കുസൃതി നിറഞ്ഞ അഭിനയത്തിലൂടെ ഇന്ത്യയും കടന്ന് ...

news

തമിഴകം കീഴടക്കിയ സൂപ്പര്‍ചിത്രത്തിന് രണ്ടാം ഭാഗം, നായിക നയന്‍‌താര?

തെന്നിന്ത്യന്‍ ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താര പ്രധാന വേഷത്തില്‍ എത്തിയ അറം എന്ന ചിത്രം ...

news

ബംഗാളികളെ കയറ്റിയാണോ ടോമിച്ചായാ രാമലീല വിജയിപ്പിച്ചത്? - വിമര്‍ശകര്‍ക്ക് മറുപടിയുമായി ദിലീപ്

മലയാള സിനിമയേയും ദിലീപിനേയും അമ്പരപ്പിച്ച വിജയമായിരുന്നു രാമലീല സ്വന്തമാക്കിയത്. റിലീസ് ...

news

ഇത്തവണ ജോഷി ചതിക്കില്ലാശാനേ... - അങ്ങനെ കോട്ടയം കുഞ്ഞച്ചന്‍ തിരിച്ചെത്തുന്നു!

ആരാധകരുടെ ആവേശത്തോടെയുള്ള കാത്തിരിപ്പിന് അവസാനമാകുന്നു. കേരളക്കര കീഴടക്കാന്‍ കോട്ടയം ...

Widgets Magazine