അപര്‍ണ|
Last Modified വെള്ളി, 13 ഏപ്രില്‍ 2018 (08:36 IST)
ജമ്മു കാശ്മീരിലെ കത്തുവയില്‍ പൊലീസുകാരടക്കം എട്ട് വയസ്സുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊന്ന കേസില്‍ പെണ്‍കുട്ടിയുടെ കുടുംബത്തിനായി ഹാജരാകാനിരുന്ന അഭിഭാഷയ്ക്ക് നേരെ ഭീഷണി. സഹപ്രവര്‍ത്തകരില്‍ നിന്നും, ബാര്‍ അസോസിയേഷനില്‍ നിന്നും ഭീഷണിയുണ്ടായതായി
അഭിഭാഷക ദീപിക എസ് രജാവത്ത് എന്‍എഐയോട് വെളിപ്പെടുത്തി.
സംഭവത്തില്‍ പെണ്‍കുട്ടിയുടെ പിതാവിനു വേണ്ടി ജമ്മു കോടതിയില്‍ ഹാജരാകാന്‍ ഇരിക്കുകയായിരുന്നു ദീപിക. എന്നാല്‍, ഇന്നലെ ഇതറിഞ്ഞ സഹപ്രവര്‍ത്തകര്‍ തന്നെ ഇതില്‍ നിന്നും പിന്തിരിപ്പിക്കാന്‍ ശ്രമിച്ചുവെന്ന് ദീപിക പറയുന്നു. അതോടൊപ്പം, കശ്മീര്‍ ഹൈക്കോടതിയില്‍ വച്ച് ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് ബിഎസ് സലാത്തിയ തന്നെ പരസ്യമായി ഭീഷണിപ്പെടുത്തിയതെന്ന് ദീപിക പറയുന്നു.
ആസിഫയുടെ കൊലപാതകവുമായി ബന്ധപ്പെട്ട വന്ന വാര്‍ത്തകള്‍ കണ്ടാണ് കേസ് ഏറ്റെടുക്കാന്‍ തീരുമാനിച്ചതെന്ന് അഭിഭാഷക പറയുന്നു.
കഴിഞ്ഞ ജനുവരി 10 നാണ് രസനയിലെ വീടിന് സമീപത്തുനിന്നും ആസിഫയെ കാണാതാവുന്നത്. ഏഴു ദിവസം കഴിഞ്ഞ് വപ്രദേശത്ത് നിന്നുമാണ് പെണ്‍കുട്ടിയുടെ മ്രതദേഹം പൊലീസ് കണ്ടെടുക്കുന്നത്. പൊലീസ് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ബലാത്സംഗത്തെക്കുറിച്ചും കൊലപാതകത്തെക്കുറിച്ചും ഞെട്ടിക്കുന്ന വിവരങ്ങളാണ് ഉണ്ടായിരുന്നത്.