സുധീരന്റെ പരാമര്‍ശത്തിനെതിരെ വിഎസ് ജോയി ഫേസ്‌ബുക്കില്‍

അരുവിക്കര തെരഞ്ഞെടുപ്പ് , വിഎം സുധീരന്‍ , വിഎസ് ജോയി , കെപിസിസി
തിരുവനന്തപുരം| jibin| Last Modified ശനി, 30 മെയ് 2015 (18:16 IST)
അരുവിക്കരിയിൽ നടക്കുന്നത് കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പല്ലെന്നും, ഇതില്‍ കെഎസ്‌യു ഇടപെടേണ്ടെന്നുമുള്ള കെപിസിസി പ്രസിഡന്റ് വിഎം സുധീരന്റെ പ്രസ്താവനയ്ക്ക് എതിരെ കെഎസ്‌യു പ്രസിഡന്റ് വിഎസ് ജോയി രംഗത്ത്. കെപിസിസി പ്രസിഡന്റിന്റെ അഭിപ്രായം കെഎസ്‌യു പ്രവര്‍ത്തകരെ ഏറെ വേദനിപ്പിച്ചിരിക്കുകയാണ്. കേരള രാഷ്ട്രീയത്തിലെ തിരുത്തല്‍ ശക്തിയായി നിലകൊണ്ട കെഎസ്‌യു കോളേജ് യൂണിയന് തെരഞ്ഞെടുപ്പില്‍ മാത്രം അഭിപ്രായം പറഞ്ഞാല്‍ മതിയെന്ന നിലപാട് അംഗീകരിക്കാനാവില്ലെന്നുമാണ് വിഎസ് ജോയി ഫേസ്‌ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.

ജി കാര്‍ത്തികേയന്റെ മകന്‍ ശബരിനാഥ് സ്ഥാനാര്‍ഥിയാക്കുന്നതിനെതിരെ കെഎസ്‌യു സംസ്ഥാന പ്രസിഡന്‍റ് വിഎസ് ജോയി കെപിസിസിക്ക് പരാതി നല്‍കിയിരുന്നു. കാര്‍ത്തികേയന്റെ ഭാര്യ എംടി സുലേഖ സ്ഥാനാര്‍ഥിയാകുന്നില്ലെങ്കില്‍ കോണ്‍ഗ്രസിലെ മറ്റ് യോഗ്യരായ നേതാക്കളെ പരിഗണിക്കണമെന്നാണ് കെഎസ് യുവിന്റെ ആവശ്യം. സുധീരന്‍ തന്നെ മത്സരിക്കണമെന്നും കെഎസ്‌യു ആവശ്യപ്പെട്ടു. എന്നാല്‍ കെഎസ്‌യുവിന്റെ നിലപാട് സുധീരൻ പാടെ തള്ളിക്കളയാണ് ചെയ്തത്. മാത്രമല്ല കെഎസ്‌യു നിലപാടിനെതിരെ സുധീരൻ പരസ്യമായി രംഗത്തുവരികയും ചെയ്തിരിക്കുകയാണ്. അരുവിക്കരയെ എക്കാലവും നെഞ്ചോടു ചേർത്തു നിർത്തിയ കാർത്തികേയന്റെ ആഗ്രഹങ്ങൾ സഫലമാക്കാൻ ഈ തീരുമാനം പ്രയോജനകരമാകുമെന്ന് സുധീരൻ പറഞ്ഞു.

വിഎസ് ജോയിയുടെ ഫേസ്‌ബുക്ക് പോസ്‌റ്റിന്റെ പൂര്‍ണ്ണരൂപം:

അരുവിക്കരയിലെ യു.ഡി.എഫ് സ്ഥാനാര്ത്ഥി കെ.എസ്. ശബരി നാഥിന് വിജയാശംസകള്‍ ‍.... അദ്ദേഹത്തിന്റെ വിജയത്തിനുവേണ്ടി കേരളത്തിലെ കെ.എസ്.യു പ്രവർത്തകർ ഒരു കൈയ്യായി, ഒരു മെയ്യായി ഒരുമിച്ച് പ്രവര്‍ത്തിക്കും. സ്ഥാനാര്‍ഥി നിര്‍ണയ ഘട്ടത്തിൽ കെ.എസ്.യു കോണ്‍ഗ്രസ് നേതൃത്വത്തെ കത്തിലൂടെ ഒരു നിലപാട് അറിയിച്ചിരിന്നു. പക്ഷെ പരിമിതികൾക്ക് ഉള്ളിൽ നിന്ന് പാര്‍ട്ടിയെടുത്ത തീരുമാനത്തെ ഞങ്ങൾ പൂർണമായും അംഗീകരിക്കുന്നു. പക്ഷെ ഞങ്ങൾ അറിയിച്ച നിലപാടിനോട്, "ഇത് കോളേജ് യൂണിയന് തെരഞ്ഞെടുപ്പല്ല" എന്ന കെ.പി.സി.സി പ്രസിഡണ്ടിന്റെ അഭിപ്രായം ഞങ്ങള് കെ.എസ്.യു പ്രവര്‍ത്തകരെ ഏറെ വേദനിപ്പിച്ചിരിക്കുകയാണ്.

ഇന്നലകളില്‍ കേരള രാഷ് ട്രീയത്തിലെ തിരുത്തൽ ശക്തിയായി നിലകൊണ്ട കെ.എസ്.യു ഇനി കോളേജ് യൂണിയന് തെരഞ്ഞെടുപ്പിൽമാത്രം അഭിപ്രായം പറഞ്ഞാൽ മതിയെന്ന നിലപാട് അംഗീകരിക്കാനാവില്ല. ഇന്നലകളിൽ ഈ പ്രസ്ഥാനത്തെ നയിച്ച് ഇടിമുഴക്കംപ്പോലെ അഭിപ്രായ പ്രകടനം നടത്തിയ നേതാക്കന്മാര്‍ "പല്ലി വാല് മുറിച്ച് കളയുന്നത് പോലെ" ഭൂത കാലത്തെ മുറിച്ച് കളയെരുതെന്ന് മാത്രം അഭ്യര്‍ഥിക്കുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :