ആറന്മുള വിമാനത്താവള പദ്ധതിയിലെ വാദങ്ങള്‍ പൊളിയുന്നു; പരിസ്‌ഥിതി പഠനത്തിനു കെജിഎസ് ഗ്രൂപ്പിനു അനുമതി

കെജിഎസ് ഗ്രൂപ്പിന്റെ മറുപടി തൃപ്തികരമാണെന്ന് മന്ത്രാലയം

 aranmula airport , KGS , aranmula , Bjp and UDF , sunil kumar , pinarayi vijayan , adur praksh , central government ആറന്മുള വിമാനത്താവളം , കെ ജി എസ്  , കുമ്മനം , സുനില്‍ കുമാര്‍ , കൃഷി
ന്യൂഡല്‍ഹി| jibin| Last Modified ബുധന്‍, 10 ഓഗസ്റ്റ് 2016 (14:16 IST)
ആറന്മുള വിമാനത്താവളത്തിവുമായി ബന്ധപ്പെട്ട് പരിസ്ഥിതി പഠനത്തിനു കെജിഎസ് ഗ്രൂപ്പിനു അനുമതി. കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയമാണ് കെജിഎസ് ഗ്രൂപ്പിന് അനുമതി നല്‍കിയിരിക്കുന്നത്. പദ്ധതി സംബന്ധിച്ച് പഠനം നടത്തുന്നതിന് അനുമതി തേടി കെജിഎസ് ഗ്രൂപ്പ് നല്‍കിയ അപേക്ഷയിലാണ് നടപടി.

പാരിസ്‌ഥിതിക പ്രശ്നങ്ങളിൽ കെജിഎസ് ഗ്രൂപ്പിന്റെ മറുപടി തൃപ്തികരമാണെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടി. എന്നാൽ ഇക്കാര്യത്തിൽ പൊതുജനങ്ങളുടെ അഭിപ്രായം തേടണമെന്നും മന്ത്രാലയം വ്യക്‌തമാക്കുന്നുണ്ട്. കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്‍റെ വിദഗ്ധസമിതയാണ് അപേക്ഷ പരിഗണിച്ചത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :