റിസർവേഷൻ വേണ്ട, കൊച്ചുവേളിയിൽ നിന്നും മംഗളുരുവിലേക്ക് രാത്രി യാത്രക്ക് അത്യാധുനിക സംവിധാനങ്ങളോടെ അന്ത്യോദയ എക്സ്പ്രസ് യാത്ര ആരംഭിച്ചു

ശനി, 9 ജൂണ്‍ 2018 (17:18 IST)

Widgets Magazine

മലബാറിലേക്കുള്ള രാത്രിയാത്രക്ലേങ്ങൾ ഇനി കുറയും. കൊച്ചുവേളിയിൽ നിന്നും മംഗലാപുരം വരെയും തിരിച്ചും സർവീസ് നടത്തുന്ന എക്സ്പ്രസ് കൊച്ചുവേളിയിൽ നിന്നും ഫ്ലാഗ് ഓഫ് ചെയ്തു. കൊച്ചുവേളിയിൽ നിന്നും ആലപ്പുഴ വഴിയാണ് ട്രെയിൻ സർവീസ് നടത്തുക. 
 
ട്രയ്നിന് റിസർവേഷൻ കോച്ചുകളില്ല എന്നാതാണ് എടുത്തു പറയേണ്ടകാര്യം. ജനറൽ ടിക്കറ്റിൽ എല്ലാ കോച്ചുകളിലും യാത്ര ചെയ്യാം. റിസർവേഷൻ ലഭിക്കാത്തവർക്കും പെട്ടന്നു യാത്ര തീരുമാനിക്കുന്നവർക്കും വളരെ ആശ്വാസകരമാണ് പുതിയ വണ്ടി.
 
കേരളത്തിലെ വടക്കൻ ജില്ലക്കളിലേക്ക് നിലവിൽ രാത്രി ട്രെയ്നുകൾ കുറവാണ് 8.40 നുള്ള മംഗളുരു എക്സ്പ്രസിനു ശേഷം പിന്നീട് ഏറെ വൈകി മാത്രമേ ട്രെയ്നുകൾ ഉള്ളു. ഈ യാത്ര പ്രശ്നത്തിന് വലിയ രീതിയിൽ പരിഹാരം കാണാനാകും അന്ത്യോദയ എക്സ്പ്രസിലൂടെ.
 
ജർമ്മൻ സാങ്കേതിക വിദ്യയിൽ നിർമ്മിച്ചിരിക്കുന്ന ഈ ട്രെയ്ൻ അത്യാധുനിക സംവിധാനങ്ങളാണ് യാത്രക്കാർക്കായി ഒരുക്കി നൽകുന്ന്. സാധരണ ട്രെയ്നുകളിൽ നിന്നും വ്യത്യസ്തമായി ബയോ ടോയ്‌ലറ്റുകളാണ് ട്രെയിനിൽ സജ്ജമാക്കിയിരിക്കുന്നത്. 
 
.വ്യാഴം, ശനി ദിവസങ്ങളില്‍ രാത്രി 9.30ന് കൊച്ചുവേളിയില്‍ നിന്ന് പുറപ്പെടുന്ന വണ്ടി വെള്ളി, ഞായര്‍ ദിവസങ്ങളില്‍ രാത്രി മംഗളൂരുവില്‍ നിന്നും തിരുവനന്തപുരത്തക്കും സർവീസ് നടത്തും.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
വാർത്ത മലബാർ അന്ത്യോദയ കൊച്ചുവേളി മംഗലാപുരം Anthyodaya Kochuveli Mangalapuram News Malabar

Widgets Magazine

വാര്‍ത്ത

news

പണിയെടുക്കാത്ത താപ്പാനകളെ ചാട്ടവാറിനടിക്കണമെന്ന് ടോമിൻ തച്ചങ്കരി

പണിയെടുക്കാൻ തയ്യാറാവാത്ത ചില താപ്പാനകള്‍ കെ എസ് ആര്‍ ടി സിയില്‍ ഉണ്ടെന്നും ഇത്തരക്കാരെ ...

news

അധോലോക സംഘവും ഡൽഹി പൊലീസുമായുണ്ടായ ഏറ്റുമുട്ടലിൽ നാല് അക്രമികൾ കൊല്ലപ്പെട്ടു

അധോലോക സംഘത്തിൽ പെട്ട നാലുപേർ ഡൽഹി പൊലീസുമായുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. ദക്ഷിണ ...

news

കെ എഫ് സി പച്ചക്കറിയിലേക്ക് മാറുന്നു ?

അമേരിക്കൻ ഫ്രൈഡ് ചിക്കൻ ബ്രാൻ‌ഡായ കെ എഫ് സി വെജിറ്റേറിയൻ വിഭവങ്ങൾ പരീക്ഷിക്കുന്നു. ...

Widgets Magazine