അങ്കമാലി സീറ്റ് വിട്ടുകൊടുക്കില്ലെന്ന് കേരള കോണ്‍ഗ്രസ് (ജേക്കബ്); നാല് സീറ്റെന്ന ആവശ്യത്തില്‍ ഉറച്ചു നില്‍ക്കുന്നതായും ഉന്നതാധികാരസമിതി

അങ്കമാലി സീറ്റ് വിട്ടുകൊടുക്കില്ലെന്ന് കേരള കോണ്‍ഗ്രസ് (ജേക്കബ്); നാല് സീറ്റെന്ന ആവശ്യത്തില്‍ ഉറച്ചു നില്‍ക്കുന്നതായും ഉന്നതാധികാരസമിതി

കൊച്ചി| JOYS JOY| Last Modified തിങ്കള്‍, 14 മാര്‍ച്ച് 2016 (12:14 IST)
അങ്കമാലി സീറ്റ് വിട്ടുകൊടുക്കില്ലെന്ന് കേരള കോണ്‍ഗ്രസ് (ജേക്കബ്). ഇന്നു കോട്ടയത്തു ചേര്‍ന്ന പാര്‍ട്ടി നേതൃയോഗത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് പാര്‍ട്ടി ചെയര്‍മാന്‍ ആയ ജോണി നെല്ലൂരും മന്ത്രി അനൂപ് ജേക്കബും ഇക്കാര്യം വ്യക്തമാക്കിയത്. അങ്കമാലിയും പിറവവും വേണം. നാല് സീറ്റെന്ന ആവശ്യത്തില്‍ ഉറച്ചു നില്‍ക്കുകയാണ്. നാല് സീറ്റ് വേണമെന്ന് ഉന്നതാധികാരസമിതിയും പറഞ്ഞു.

കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന ഉഭയകക്ഷി ചര്‍ച്ചകളില്‍ അങ്കമാലി നല്‍കാനാവില്ലെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കിയിരുന്നു. ഇതാണ് ഭിന്നത പരസ്യമാക്കിയത്. സീറ്റ് നിഷേധിക്കുന്നതിലെ അതൃപ്തി ജോണി നെല്ലൂര്‍ മാധ്യമങ്ങളോട് വ്യക്തമാക്കിയപ്പോള്‍ ഉഭയകക്ഷി ചര്‍ച്ച പോസിറ്റീവാണെന്ന നിലപാടാണ് മന്ത്രി കൂടിയായ അനൂപ് ജേക്കബ് കൈക്കൊണ്ടത്.

അതേസമയം, നേതൃയോഗത്തിന് ശേഷം കോണ്‍ഗ്രസുമായുള്ള ഉഭയകക്ഷി ചര്‍ച്ച നടക്കും.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :