കേരള കോണ്‍ഗ്രസ് (ജേക്കബ്) പിളരില്ല; പിറവം സീറ്റില്‍ താന്‍ മത്സരിക്കില്ലെന്നും വൈസ് ചെയര്‍മാന്‍ ഡെയ്‌സി ജേക്കബ്

കേരള കോണ്‍ഗ്രസ് (ജേക്കബ്) പിളരില്ല; പിറവം സീറ്റില്‍ താന്‍ മത്സരിക്കില്ലെന്നും വൈസ് ചെയര്‍മാന്‍ ഡെയ്‌സി ജേക്കബ്

മൂവാറ്റുപുഴ| JOYS JOY| Last Modified തിങ്കള്‍, 14 മാര്‍ച്ച് 2016 (10:27 IST)
കേരള കോണ്‍ഗ്രസ് (ജേക്കബ്) പിളരില്ലെന്ന് പാര്‍ട്ടി വൈസ് ചെയര്‍മാന്‍ ഡെയ്‌സി ജേക്കബ്. മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവര്‍. അങ്കമാലി സീറ്റ് തരില്ലെന്ന് യു ഡി എഫ് പറഞ്ഞിട്ടില്ലെന്നും പിറവം സീറ്റില്‍ മത്സരിക്കാന്‍ താന്‍ ഇല്ലെന്നും ഡെയ്‌സി ജേക്കബ് പറഞ്ഞു. അതേസമയം, സീറ്റിനെക്കുറിച്ചുള്ള തര്‍ക്കം ചര്‍ച്ച ചെയ്യാന്‍ പാര്‍ട്ടിയുടെ നേതൃയോഗം ഇന്ന് കോട്ടയത്ത് ചേരുന്നുണ്ട്.

ജോണി നെല്ലൂര്‍ ഔഷധി ചെയര്‍മാന്‍ സ്ഥാനം രാജി വെക്കേണ്ടിയിരുന്നില്ല എന്നാണ് തന്റെ നിലപാടെന്നും ഡെയ്‌സി ജേക്കബ് വ്യക്തമാക്കി. പാര്‍ട്ടിയില്‍ ചെയര്‍മാനായ ജോണി നെല്ലൂരും മന്ത്രിയായ അനൂപ് ജേക്കബും തമ്മില്‍ കാലങ്ങളായി അനൈക്യത്തിലാണ്.

കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന ഉഭയകക്ഷി ചര്‍ച്ചകളില്‍ അങ്കമാലി നല്‍കാനാവില്ലെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കിയിരുന്നു. ഇതാണ് ഭിന്നത പരസ്യമാക്കിയത്. സീറ്റ് നിഷേധിക്കുന്നതിലെ അതൃപ്തി ജോണി നെല്ലൂര്‍ മാധ്യമങ്ങളോട് വ്യക്തമാക്കിയപ്പോള്‍ ഉഭയകക്ഷി ചര്‍ച്ച പോസിറ്റീവാണെന്ന നിലപാടാണ് മന്ത്രി കൂടിയായ അനൂപ് ജേക്കബ് കൈക്കൊണ്ടത്.

അതേസമയം, സീറ്റ് വിഭജനത്തില്‍ യു ഡി എഫ് പാര്‍ട്ടിയെ അവഗണിക്കുന്നത് ചര്‍ച്ച ചെയ്യാന്‍ ചേരുന്ന യോഗത്തില്‍ ഒരു വിഭാഗം പിളര്‍പ്പെന്ന തീരുമാനത്തിലേക്ക് നീങ്ങുമെന്നാണ് സൂചന. നേതൃയോഗത്തിന് ശേഷം കോണ്‍ഗ്രസുമായുള്ള ഉഭയകക്ഷി ചര്‍ച്ച നടക്കും.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :