മാണി ഉടക്കുമോ ?; കേരളാ കോൺഗ്രസിന് കൂടുതല്‍ സീറ്റുകള്‍ നല്‍കില്ല; ജേക്കബ് വിഭാഗത്തിന് അങ്കമാലി സീറ്റ് വിട്ടുനൽകില്ലെന്നും കോണ്‍ഗ്രസ്- സിഎംപിക്ക് കുന്നംകുളം നൽകും

ചർച്ച തുടരുമെന്ന് അനൂപ് ജേക്കബ്

 കേരളാ കോൺഗ്രസ് , കെ എം മാണി , സിഎംപി , കോണ്‍ഗ്രസ് , യുഡിഎഫ്
തിരുവനന്തപുരം/കോട്ടയം| jibin| Last Updated: വെള്ളി, 11 മാര്‍ച്ച് 2016 (08:48 IST)

കേരളാ കോൺഗ്രസിന് (എം) മൂന്നു സീറ്റുകൾ അധികം നൽകാന്‍ കഴിയില്ലെന്ന് കോൺഗ്രസ്. കോണ്‍ഗ്രസ് കേരളാ കോൺഗ്രസുമായി നടത്തിയ യോഗത്തിലാണ് ഈ കാര്യം വ്യക്തമാക്കിയത്. കേരളാ കോൺഗ്രസുമായി നടന്ന ആദ്യ ചർച്ചയും ധാരണയാകാതെ ആണ് പിരിഞ്ഞത്.

പൂഞ്ഞാര്‍, കുട്ടനാട് സീറ്റുകള്‍ തിരിച്ച് നല്‍കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. എന്നാല്‍ വേണമെങ്കില്‍ ആലത്തൂര്‍, തളിപ്പറമ്പ്, പേരാമ്പ്ര സീറ്റുകള്‍ വെച്ചുമാറാമെന്നും മറ്റ് വിട്ടുവീഴ്ചകള്‍ക്ക് തയ്യാറല്ലെന്നുമായിരുന്നു കേരള കോണ്‍ഗ്രസ് നിലപാട്. ചര്‍ച്ച 14 ന് വീണ്ടും തുടരും. കേരള കോണ്‍ഗ്രസ് 15 സീറ്റിലാണ് കഴിഞ്ഞ തവണ മത്സരിച്ചത്. 18 സീറ്റുകളാണ് ഇപ്രാവശ്യം ചോദിച്ചത്.

അതിനിടെ, കേരളാ കോൺഗ്രസ് ജേക്കബ് വിഭാഗത്തിന് അങ്കമാലി സീറ്റ് വിട്ടുനൽകില്ല. കോൺഗ്രസുമായുള്ള സീറ്റ് ചർച്ച പരാജയപ്പെട്ടു. ചർച്ചകളിൽ തൃപ്തിയില്ലെന്ന് ജോണി നെല്ലൂർ പറഞ്ഞു. വെള്ളിയാഴ്ചയും ചർച്ച തുടരുമെന്ന് അനൂപ് ജേക്കബ് പറഞ്ഞു.

അതേസമയം, സിഎംപിക്ക് കുന്നംകുളം നൽകാൻ കോണ്‍ഗ്രസില്‍ ധാരണയായി. വരും ദിവസങ്ങളിൽ യുഡിഎഫ് നേതൃത്വം ഇക്കാര്യം വ്യക്തമാക്കുമെന്ന് സിപി ജോൺ അറിയിച്ചു. മറ്റ് രണ്ട് സീറ്റുകൾ കൂടി ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യത്തിൽ 15ന് തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :