അമിത് ഷായുടെ സന്ദര്‍ശനത്തില്‍ എട്ടിന്റെ പണി ഏറ്റുവാങ്ങി കൊച്ചിയിലെ ബിജെപി നേതാക്കള്‍ - മുന്നറിയിപ്പുമായി കെ​എം​ആ​ര്‍​എ​ല്‍

അമിത് ഷായുടെ സന്ദര്‍ശനത്തില്‍ എട്ടിന്റെ പണി ഏറ്റുവാങ്ങി കൊച്ചിയിലെ ബിജെപി നേതാക്കള്‍

 Amit Shah, Amit Shah Kerala, Kerala BJP, Kerala cow slaughter, BJP news , RSS , Beef , Narendra modi , kochi metro , CPM , ബിജെപി , അമിത് ഷാ , കൊ​ച്ചി മെ​ട്രോ , കെ​എം​ആ​ര്‍​എ​ല്‍
കൊ​ച്ചി| jibin| Last Updated: വെള്ളി, 2 ജൂണ്‍ 2017 (20:03 IST)
മൂന്നു ദിവസത്തെ സന്ദർശനത്തിനായി കേരളത്തിലെത്തിയ ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായെ ആവേശം കൊള്ളിക്കാന്‍ സംസ്ഥാന ഘടകം നടത്തിയ നീക്കത്തില്‍ എതിര്‍പ്പുമായി കെ​എം​ആ​ര്‍​എ​ല്‍ രം​ഗ​ത്ത്.

കൊ​ച്ചി മെ​ട്രോ​യു​ടെ തൂ​ണു​ക​ളി​ല്‍ കെട്ടിയ അമിത് ഷായുടെ പേരിലുള്ള ഫ്‌​ള​ക്‌​സും പതാകകളും എത്രയും വേഗം നീക്കണമെന്നാണ് കെ​എം​ആ​ര്‍​എ​ല്‍ ബി​ജെ​പി​നേ​താ​ക്കാ​ളെ അ​റി​യി​ച്ചിരിക്കുന്നത്.

ഫ്‌​ള​ക്‌​സു​ക​ളും പ​താ​ക​ക​ളും ഉ​ട​ന്‍ നീ​ക്കിയില്ലെങ്കില്‍ നി​യ​മ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​മെ​ന്നും കെ​എം​ആ​ര്‍​എ​ല്‍ അധികൃതര്‍ ബിജെപി നേതാക്കളെ അറിയിച്ചു.

അ​മി​ത് ഷാ​യു​ടെ സ​ന്ദ​ർ​ശ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കൊ​ച്ചി മെ​ട്രോ​യു​ടെ തൂ​ണു​ക​ളി​ല്‍ ബിജെപി പ്രവര്‍ത്തകര്‍ വ്യാപകമായ രീതിയില്‍ ഫ്‌​ള​ക്‌​സു​ക​ളും പ​താ​ക​ക​ളും കെട്ടിയിരുന്നു. ഇതിന് എതിരേയാണ് കെ​എം​ആ​ര്‍​എ​ല്‍ നേരിട്ട് രംഗത്തെത്തിയിരിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :