എന്നെ സ്വാധീനിച്ച 5 പ്രധാനമന്ത്രിമാരില്‍ ഒരാള്‍ മോദി: പ്രണബ് മുഖര്‍ജി

Pranab Mukherjee, Narendra Modi, Rahul, Sonia, Amit Shah, പ്രണബ് മുഖര്‍ജി, നരേന്ദ്രമോദി, രാഹുല്‍, സോണിയ, അമിത് ഷാ
ന്യൂഡല്‍ഹി| BIJU| Last Modified വെള്ളി, 17 മാര്‍ച്ച് 2017 (21:06 IST)
തന്നെ സ്വാധീനിച്ച അഞ്ച് പ്രധാനമന്ത്രിമാരില്‍ ഒരാള്‍ നരേന്ദ്രമോദിയാണെന്ന് രാഷ്ട്രപതി പ്രണബ് മുഖര്‍ജി. ജവഹര്‍ലാല്‍ നെഹ്റു, ഇന്ദിരാഗാന്ധി, എ ബി വാജ്പേയ്, മന്‍മോഹന്‍സിംഗ് എന്നിവരാണ് മറ്റു പ്രധാനമന്ത്രിമാരെന്നും രാഷ്ട്രപതി പറഞ്ഞു.

ഇന്ത്യ ടുഡെയുടെ ഒരു ചടങ്ങില്‍ സംസാരിക്കവേയാണ് പ്രണബ് മുഖര്‍ജി ഇങ്ങനെ പറഞ്ഞത്. കാര്യങ്ങള്‍ ചെയ്യുന്നതില്‍ മോദിക്ക് തന്‍റേതായ വഴികളുണ്ട്. തെരഞ്ഞെടുപ്പില്‍ ജയിക്കുന്നതില്‍ മാത്രമല്ല, തുടര്‍ന്നങ്ങോട്ട് ഭരിക്കുന്നതിലും മോദി മികച്ച പ്രകടനമാണ് നടത്തുന്നത്. ഇന്ത്യ കണ്ട മികച്ച ജനാധിപത്യവാദിയാണ് മോദിയെന്നും പ്രണബ് പറഞ്ഞു.

കാര്യങ്ങള്‍ പെട്ടെന്ന് ഗ്രഹിക്കാനും മികച്ച തീരുമാനങ്ങളെടുക്കാനും എടുക്കുന്ന തീരുമാനങ്ങള്‍ നടപ്പാക്കാനും മോദിക്ക് കഴിവുണ്ട്. ദേശീയ നേതാവില്‍ നിന്ന് അന്താരാഷ്ട്രതലത്തിലേക്ക് മോദി ഉയര്‍ന്നുവെന്നും പ്രണബ് മുഖര്‍ജി ചൂണ്ടിക്കാട്ടി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :