തെറ്റുപറ്റി, തിരുത്താമെന്ന് ഫഹദ്; ധാര്‍ഷ്ട്യത്തോടെ സുരേഷ് ഗോപിയും അമല പോളും

ചൊവ്വ, 26 ഡിസം‌ബര്‍ 2017 (10:45 IST)

പുതുച്ചേരിയില്‍ കാര്‍ രജിസ്റ്റര്‍ ചെയ്തതുമായി ബന്ധപ്പെട്ട കേസില്‍ നടന്‍ ഫഹദ് ഫാസില്‍ ക്രൈംബ്രാഞ്ചിനു മുന്നിൽ കുറ്റംസമ്മതിച്ചിരുന്നു. പറ്റിപ്പോയ തെറ്റ് ഏറ്റുപറഞ്ഞ് നികുതി അടച്ചോളാമെന്ന് ഫഹദ് സമ്മതിച്ചിരുന്നു. അതേസമയം, ഫഹദ് നിയമം അനുസരിക്കാൻ തയ്യാറാകുമ്പോഴും സമാന കേസിൽ സുരേഷ് ഗോപിയും അമല പോളും കാണിക്കുന്നത് ധാർഷ്ട്യമെന്ന് സോഷ്യൽ മീഡിയ. 
 
അറിയാതെ പറ്റിയ അബദ്ധമാണെന്നും അക്കൗണ്ട്സുകൾ എല്ലാം കൈകാര്യം ചെയ്തിരുന്നത് മറ്റ് പലരുമായിരുന്നുവെന്നും നിയമം അനുസരിക്കാന്‍ തയ്യാറാണെന്നുമായിരുന്നു ഫഹദ് ക്രൈംബ്രാഞ്ചിനെ അറിയിച്ചത്. ഫഹദിന്റെ നിലപാടിനെ കൈയ്യടിച്ചാണ് സോഷ്യൽ മീഡിയ സ്വീകരിച്ചത്.
 
അതേസമയം, ഒരുതരത്തിലും കേരളത്തിലെ നിയമം അനുസരിക്കില്ലെന്ന നിലപാടിലാണ് സുരേഷ് ഗോപിയും അമലയുമെന്ന് റിപ്പോർട്ട്‍. എംപി കൂടിയായ സുരേഷ് ഗോപിയുടെ ഇത്തരമൊരു നിലപാട് ബിജെപിക്കകത്തും ചര്‍ച്ചയായിക്കഴിഞ്ഞു. നിയമം പാലിക്കേണ്ടവർ തന്നെ നിയമം തെറ്റിക്കുന്നുവെന്നും സംസാരം തുടങ്ങിക്കഴിഞ്ഞു.
 
പിഴ അടയ്ക്കില്ലെന്നും ഇന്ത്യയില്‍ എവിടെയും സ്വത്തുക്കള്‍ വാങ്ങിക്കാന്‍തനിക്ക് സ്വാതന്ത്ര്യമുണ്ടെന്നുമാണ് അമല നേരത്തെ ഫേസ്ബുക്കിലൂടെ പറഞ്ഞിരുന്നത്. സുരേഷ് ഗോപിയുടെ നിലപാടും വ്യത്യസ്തമല്ല. കോടതിയില്‍ വ്യാജരേഖയുടെ തെളിവുകള്‍ ഹാജരാക്കുമെന്ന് ക്രൈംബ്രാഞ്ചും വ്യക്തമാക്കിയിട്ടുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

യുദ്ധത്തിനു ഇറങ്ങുകയാണെങ്കിൽ ജയിക്കണം, രാഷ്ട്രീയ നിലപാട് 31ന് അറിയിക്കും; ആരാധകരോട് കാത്തിരിക്കൂ എന്ന് രജനികാന്ത്

തമിഴ്‌നാട്ടിലെ രാഷ്ട്രീയം തിളക്കുകയാണ്. പുതിയ കക്ഷിചേരലും ആർകെ നഗറിലെ ദിനകരന്റെ ...

news

മുത്തലാഖ് നിരോധന ബില്ലിനെതിരെ മുസ്‌ലിം ലീഗ് രംഗത്ത്

മുത്തലാഖിനെ കുറ്റകൃത്യമായി പ്രഖ്യാപിക്കാനുള്ള ബില്ലിനെതിരെ മുസ്‌ലിം ലീഗ് രംഗത്ത്. ...

news

താടി വളര്‍ത്തിയതിന്റെ പേരില്‍ ജാമിയ സര്‍വകാലാശാല വിദ്യാര്‍ത്ഥികളെ എന്‍സിസി പുറത്താക്കി

താടി വളര്‍ത്തിയതിന്റെ പേരില്‍ 10 വിദ്യാര്‍ത്ഥികളെ ഡല്‍ഹി നടക്കുന്ന നാഷണല്‍ കേഡറ്റ് ...

news

ഓഖി ദുരന്തം: നാശനഷ്ടം വിലയിരുത്താന്‍ കേന്ദ്രസംഘം ഇന്ന് കേരളത്തില്‍

ഓഖി ദുരന്തത്തിന്റെ നാശനഷ്ടവും നഷ്ടപരിഹാരവും കണക്കാക്കാൻ കേന്ദ്രസംഘം ഇന്നെത്തും. മൂന്നു ...

Widgets Magazine