എന്റെ അറിവില്ലായ്മ, എന്റെ തെറ്റ്, എത്ര രൂപ വേണമെങ്കിലും അടച്ചോളാം: ഫഹദ്

തിങ്കള്‍, 25 ഡിസം‌ബര്‍ 2017 (15:07 IST)

പുതുച്ചേരി വാഹന റജിസ്ട്രേഷന്‍ തട്ടിപ്പ് കേസില്‍ കുറ്റം ഏറ്റു പറഞ്ഞ് നടന്‍ ഫഹദ് ഫാസില്‍. തന്റെ അറിവില്ലായ്മ കൊണ്ട് സംഭവിച്ചതാണെന്ന് ഫഹദ് പറഞ്ഞതായി റിപ്പോർട്ട്. രണ്ട് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിനിനൊടുവിലാണ് നടന്‍ ക്രൈംബ്രാഞ്ചിനോട് ഏറ്റു പറഞ്ഞത്. 
 
രജിസ്‌ട്രേഷന്‍ കാര്യങ്ങളും മറ്റു ചിലരാണു നോക്കുന്നത്. നിയമം ലംഘിക്കണമെന്ന് യാതോരു ഉദ്ദേശ്യവുമില്ലായിരുന്നു. തന്റെ അറിവില്ലായ്മ കൊണ്ടു സംഭവിച്ചതാണിതെന്നും ഫഹദ് മൊഴി നല്‍കി. ഇക്കാര്യത്തില്‍ എത്ര പിഴ വേണമെങ്കിലും അടയ്ക്കാന്‍ തയാറാണെന്നും ഫഹദ് പറഞ്ഞതോടെയാണ് നടനെ അറസ്റ്റ് ചെയത് വിട്ടയച്ചത്.
 
സംഭവത്തിൽ ക്രൈംബ്രാഞ്ച് താരത്തിന്റെ അറസ്റ്റ് രേഖപ്പെടുത്തിയശേഷം വിട്ടയച്ചു. മുന്‍കൂര്‍ ജാമ്യം നേടിയത് കൊണ്ടാണ് അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം വിട്ടയച്ചത്. കേസുമായി ബന്ധപ്പെട്ട ചോദ്യംചെയ്യലിന് രാവിലെ പത്തുമണിയോടെ പോലീസ് ആസ്ഥാനത്തെ ക്രൈംബ്രാഞ്ച് ഓഫീസില്‍ ഫഹദ് ഹാജരായിരുന്നു.
 
ആള്‍ ജാമ്യത്തിലും 50000 രൂപയുടെ ബോണ്ടിലുമാണ് അദ്ദേഹത്തെ ജാമ്യത്തില്‍ വിട്ടത്‌. കര്‍ശന ഉപാധികളോടെയാണ് ഫഹദിന് ആലപ്പുഴ ജില്ലാ സെഷന്‍സ് കോടതി കഴിഞ്ഞദിവസം ജാമ്യം അനുവദിച്ചത്.  ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

വാഹന രജിസ്ട്രേഷൻ; ഫഹദ് ഫാസിലിനെ അറസ്റ്റ് ചെയ്തു വിട്ടയച്ചു

പുതുച്ചേരി വാഹന റജിസ്ട്രേഷന്‍ തട്ടിപ്പ് കേസില്‍ നടന്‍ ഫഹദ് ഫാസിലിനെ അറസ്റ്റ് ചെയ്ത് ...

news

എന്തിനു വേണ്ടിയായിരുന്നു ഈ ചതി? - തുറന്നടിച്ച് കുമ്മനം

ഐഎസ്ആര്‍ഒ ചാരക്കേസുമായി ബന്ധപ്പെട്ട് പുതിയ വെളിപ്പെടുത്തൽ നടത്തിയ എം എം ഹസന് മറുപടിയുമായി ...

news

ഇപിഎസ്–ഒപിഎസ് വിഭാഗങ്ങളുടെ ലയനത്തിന് ബിജെപി സമ്മർദ്ദം ചെലുത്തിയിരുന്നു; വെളിപ്പെടുത്തലുമായി സുബ്രഹ്മണ്യൻ സ്വാമി

തമിഴ്നാട്ടിലെ ആർകെ നഗർ ഉപതെരഞ്ഞെടുപ്പിൽ നോട്ടയ്ക്ക് പോലും ലഭിച്ച വോട്ട് ബിജെപിക്ക് ...

news

നല്ല സിനിമ ഗോവിന്ദചാമി ചെയ്താലും കാണും! - നല്ല ന്യായീകരണം

നല്ല സിനിമ ഇനി ഗോവിന്ദച്ചാമി ചെയ്താലും കാണുമെന്ന് പറയുന്ന സിനിമാ പ്രേമികൾ എന്തുകൊണ്ട് ...

Widgets Magazine