Last Modified ചൊവ്വ, 23 ജൂലൈ 2019 (12:30 IST)
ആലത്തൂർ എം പി രമ്യ ഹരിദാസിന് കാർ വാങ്ങിക്കൊടുക്കാനുള്ള തീരുമാനത്തിൽ നിന്നും പിന്മാറി യൂത്ത് കോൺഗ്രസ്. പിരിവെടുത്ത് കാർ വാങ്ങിക്കൊടുക്കുന്ന സംഭവത്തിൽ കോൺഗ്രസിനകത്ത് തന്നെ രണ്ടഭിപ്രായമായിരുന്നു ഉണ്ടായിരുന്നത്. സംഭവം വിവാദമായതോടെയാണ് യൂത്ത് കോൺഗ്രസ് തീരുമാനം പിൻവലിച്ചത്.
ഇതുവരെ പിരിവെടുത്തു കിട്ടിയ 6,13,000 രൂപ തിരിച്ചു നല്‍കാന്‍ ആലത്തൂര്‍ മണ്ഡലം കമ്മിറ്റി യോഗത്തില്‍ തീരുമാനം എടുത്തു. പിരിവെടുത്ത് കാര്‍ വാങ്ങാനുള്ള നീക്കത്തിനെതിരെ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ രംഗത്തെത്തിയുരുന്നു.
യൂത്ത് കോണ്‍ഗ്രസ് ആലത്തൂര്‍ പാര്‍ലമെന്റ് കമ്മിറ്റിയായിരുന്നു രമ്യ ഹരിദാസിന് പിരിവിട്ട് കാര്‍ വാങ്ങിക്കൊടുക്കാന്‍ തീരുമാനിച്ചത്. ഒരു നിയമസഭാ മണ്ഡലത്തില്‍ നിന്ന് രണ്ടുലക്ഷം രൂപ വീതം പിരിച്ച് ഏഴ് മണ്ഡലങ്ങളില്‍ നിന്നായി 14 ലക്ഷം രൂപ പിരിക്കാനായിരുന്നു തീരുമാനം. കൂടാതെ ഓഗസ്റ്റ് ഒമ്പതിനു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വാഹനത്തിന്റെ താക്കോല്‍ കൈമാറുമെന്ന് അറിയിച്ചിരുന്നു.
എന്നാല്‍ സ്വന്തമായി ശമ്പളവും ആനുകൂല്യങ്ങളുമുള്ള എം.പിയ്ക്ക് കാര്‍ വാങ്ങാനായി പ്രവര്‍ത്തകര്‍ പിരിവിടുന്നതിനെതിരെ സാമൂഹ്യമാധ്യമത്തില്‍ വന്‍തോതില്‍ പ്രതിഷേധം രൂപപ്പെട്ടിരുന്നു.