ഫോണ്‍കെണി കേസില്‍ എ.കെ ശശീന്ദ്രന് തിരിച്ചടി; കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പരാതിക്കാരി നല്‍കിയ ഹര്‍ജി പിന്‍വലിച്ചു

തിരുവനന്തപുരം, വെള്ളി, 5 ജനുവരി 2018 (15:06 IST)

അനുബന്ധ വാര്‍ത്തകള്‍

വിവാദമായ ഫോണ്‍കെണി കേസില്‍ മുന്‍ ഗതാഗത മന്ത്രി എകെ ശശീന്ദ്രന് കനത്ത തിരിച്ചടി. കേസ് ഒത്തുതീര്‍പ്പാക്കണമെന്ന പരാതിക്കാരിയായ മാധ്യമപ്രവര്‍ത്തക ഹര്‍ജി പിന്‍‌വലിച്ചതാണ് ശശീന്ദ്രന് തിരിച്ചടിയായത്. ഹര്‍ജിയില്‍ വാദം പൂര്‍ത്തിയായി വിധി പറയുന്നതിനായി മാറ്റുന്നതിനു തൊട്ടുമുമ്പാണ് ഈ നീക്കം.
 
കേസ് ഒത്തുതീര്‍പ്പാക്കാന്‍ അനുവദിക്കരുതെന്ന് ഹര്‍ജിയില്‍ കക്ഷി ചേര്‍ന്നവരും ആവശ്യപ്പെട്ടിരുന്നു. ഇതോടെ മന്ത്രി സ്ഥാനത്തേക്ക് തിരിച്ചെത്താന്‍ ശശീന്ദ്രന് ഇനിയും കാത്തിരിക്കേണ്ട അവസ്ഥയാകുകയും ചെയ്തു. കുറ്റമുക്തനായി ആദ്യമെത്തുന്ന എന്‍.സി.പിയുടെ എം.എല്‍.എക്ക് മന്ത്രിസ്ഥാനം എന്ന ഉറപ്പ് സി.പി.എമ്മില്‍നിന്ന് പാര്‍ട്ടി നേടിയെടുക്കുകയും ചെയ്തിരുന്നു. 
 
അതേസമയം വയല്‍നികത്തി റോഡുണ്ടാക്കിയ കുറ്റത്തിന് തോമസ് ചാണ്ടിക്കെതിരെ കഴിഞ്ഞ ദിവസം വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. തോമസ് ചാണ്ടി അനധികൃതമായി ഭൂമി കൈയ്യേറിയെന്ന് ഇന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ നിലപാടെടുക്കുകയും ചെയ്തു. ഇരുവര്‍ക്കുമെതിരായ കേസുകളില്‍ തീരുമാനമാകും വരെ എന്‍.സി.പിയുടെ മന്ത്രിസ്ഥാനത്തിനായുള്ളാ കാത്തിരിപ്പ് നീളുകയും ചെയ്യും. 
 ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

നയാഗ്ര വെള്ളച്ചാട്ടത്തിന്‍റെ ഇപ്പോഴത്തെ അവസ്ഥ കണ്ടോ? ആരെയും ഞെട്ടിക്കും!

നയാഗ്ര വെള്ളച്ചാട്ടം തണുത്തുറഞ്ഞ് ഐസായിരിക്കുന്നു. അമേരിക്ക കടുത്ത ശൈത്യത്തിന്‍റെ ...

news

പാർവതി പറഞ്ഞത് ശരിയോ തെറ്റോ ആയിക്കോട്ടേ, ഇങ്ങനെയാണോ പ്രതികരിക്കേണ്ടത്? - മുരളി ഗോപി

മലയാള സിനിമയിലെ ഏറ്റവും പ്രതിഭാധനരായ അഭിനേതാക്കളില്‍ ഒരാളാണ് പാര്‍വ്വതിയെന്ന് നടന്‍ ...

news

മുടി വെട്ടിക്കാന്‍ വന്നയാളുടെ തലയില്‍ ബാര്‍ബറുടെ അതിക്രമം; തലയുടെ മധ്യഭാഗം ഷേവ് ചെയ്തു, ചെവി മുറിച്ചുകളഞ്ഞു!

മാഡിസണിലെ ഒരു ബാര്‍ബര്‍ ഷോപ്പില്‍ മുടിവെട്ടിക്കാന്‍ ചെന്ന 22കാരന്‍ എന്തായാലും ഇതുപോലൊരു ...

news

സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് മുഖ്യമന്ത്രി; ഫെഡറൽ സംവിധാനത്തിന്റെ കടയ്ക്കൽ കേന്ദ്രസർക്കാർ കത്തിവച്ചു

കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് സംസ്ഥാനം നേരിടുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ...

Widgets Magazine