വീണ്ടും മന്ത്രിയാകുമോ? പാർട്ടി പറഞ്ഞാൽ അനുസരിക്കാതിരിക്കാൻ ആകില്ല; നിലപാട് വ്യക്തമാക്കി എ കെ ശശീന്ദ്രൻ

വിവാദമായ ഫോൺകെണിക്കേസിൽ ആന്റണി കമ്മീഷൻ റിപ്പോർട്ട് സമർപ്പിച്ചു; ശശീന്ദ്രന്റെ ആദ്യപ്രതികരണം ഇങ്ങനെ

aparna| Last Modified ചൊവ്വ, 21 നവം‌ബര്‍ 2017 (10:42 IST)
വിവാദമായ ഫോൺകെണിക്കേസുമായി ബന്ധപ്പെട്ട അന്വേഷണം നീതിയുക്തമായിരുന്നുവെന്നാണ് കരുതുന്നതെന്ന് എ കെ ശശീന്ദ്രൻ. കേസിൽ ആന്റണി കമ്മീഷൻ ജുഡീഷ്യൽ റിപ്പോർട്ട് സമർപ്പിച്ച സാഹചര്യത്തിലായിരുന്നു ശശീന്ദ്രന്റെ പ്രതികരണം.

റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പുറത്തുവരുമ്പോള്‍ കൂടുതല്‍ പ്രതികരിക്കാമെന്നും ശശീന്ദ്രന്‍ പറഞ്ഞു. മന്ത്രിസ്ഥാനം സംബന്ധിച്ച ചോദ്യത്തിന് പാര്‍ട്ടി പറഞ്ഞാല്‍ എന്തും അനുസരിക്കുമെന്നായിരുന്നു പ്രതികരണം. മന്ത്രി വിഷയം പാര്‍ട്ടി ചര്‍ച്ച ചെയ്തിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

കമ്മിഷന്‍ റിപ്പോര്‍ട്ട് എന്‍ സി പിയേയും ശശീന്ദ്രനേയും സംബന്ധിച്ച് ഏറെ നിര്‍ണായകമാണ്. രണ്ട് വാല്യങ്ങളിലായി 405 പേജുള്ളതാണ് ജുഡിഷ്യല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട്. മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയാണ് കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

അന്വേഷണത്തില്‍ പൂര്‍ണതൃപ്തനാണെന്ന് ജസ്റ്റിസ് പി എസ് ആന്‍റണി വ്യക്തമാക്കി. ശശീന്ദ്രന്‍ കുറ്റവിമുക്തനായാല്‍ പാര്‍ട്ടിയുടെ യശസ്സുയര്‍ത്താന്‍ സഹായകമാകുമെന്ന വിലയിരുത്തലിലാണ് എൻ സി പി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :