തിരുവനന്തപുരം|
jibin|
Last Modified ഞായര്‍, 7 മെയ് 2017 (12:53 IST)
കോട്ടയത്ത് കേരളാ കോൺഗ്രസും (എം) സിപിഎമ്മും കൈകോർത്തത് പ്രാദേശിക വിഷയം മാത്രമാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് എകെ ആന്റണി. കോട്ടയത്തേത് പ്രാദേശിക പ്രശ്നം മാത്രമാണ്. ഇക്കാര്യത്തിൽ പ്രതികരിക്കാനില്ല. കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് സിപിഎം ജയ് വിളിക്കുന്ന കാലം വിദൂരമല്ലെന്നും അദ്ദേഹം പറഞ്ഞു.
രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് എതിരായ ഐക്യനിരയാണ് ഉയരാന്‍ പോകുന്നത്. തിരിച്ചടികള്‍ സ്വാഭാവികമാണ്. കോണ്‍ഗ്രസ് തിരിച്ചുവരും. നേതാക്കള്‍ മാത്രം പോരാ പ്രവര്‍ത്തകരും അണികളും വേണം. പ്രസംഗം നടത്തിയതുകൊണ്ട് മാത്രം കാര്യമില്ല. കോണ്‍ഗ്രസ് ജനകീയസമരങ്ങള്‍ ഏറ്റെടുത്ത് വിജയിപ്പിക്കണമെന്നും ആന്റണി വ്യക്തമാക്കി.
പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സർക്കാർ പൂർണ പരാജയമാണ്. ജനങ്ങളുടെ എല്ലാ പ്രതീക്ഷയും നഷ്ടപ്പെട്ടു. തീർത്തും നിരാശാജനകമായ ഭരണമാണ് നടക്കുന്നത്.
ടിപി സെൻകുമാർ വിഷയം, കോട്ടയത്തെ സംഭവം എന്നിവയില്‍ കൂടുതല്‍ പ്രതികരിക്കനില്ലെന്നും ആന്റണി കൂട്ടിച്ചേര്‍ത്തു.