'തിരികെ വരൂ'; ഇജെ അഗസ്തിയോട് മാണി

'എല്ലാം മാണി പറയുന്നത് പോലെ'; ഒടുവിൽ മാണി അദ്ദേഹത്തെ വിളിച്ചു!

കോട്ടയം| aparna shaji| Last Modified വെള്ളി, 5 മെയ് 2017 (07:56 IST)
കേരള കോണ്‍ഗ്രസ് (എം) കോട്ടയം ജില്ലാപ്രസിഡന്റ് സ്ഥാനത്ത് നിന്ന് കഴിഞ്ഞ ദിവസം ഇജെ അഗസ്തി രാജിവെച്ചിരുന്നു. രാജി പിന്‍വലിക്കണമെന്ന് കെ എം മാണി ഇജെ അഗസ്തിയുമായി ടെലിഫോണിലൂടെ ആവശ്യപ്പെട്ടു. നൽകിയ രാജി സ്വീകരിക്കില്ലെന്ന പാര്‍ട്ടി നിലപാട് ജോയി എബ്രഹാം അഗസ്തിയെ അറിയിച്ചു.

കോൺഗ്രസുമായി ഉണ്ടാക്കിയ ധാരണങ്ങൾ ലംഘിച്ച് സിപിഐഎം പിന്തുണയോടെയാണ് കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്ക് കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി സക്കറിയ കുതിരവേലി വിജയം കൈവരിച്ചത്. സംഭവത്തിൽ പ്രതിഷേധിച്ചാണ് അഗസ്തി രാജിവെച്ചതെന്ന ആരോപണവും ഉയർന്നിരുന്നു.

എന്നാൽ, പാര്‍ട്ടിയുമായി ആലോചിക്കാതെ അവസാന നിമിഷമാണ് തീരുമാനം മാറ്റിയതെന്നും പാര്‍ട്ടി അംഗങ്ങള്‍ക്ക് വോട്ട് ചെയ്യാനുള്ള വിപ്പ് തയ്യാറായിരുന്നുവെന്നും അവസാന നിമിഷമാണ് ഈ ധാരണ വേണെന്ന് പറയുന്നതെന്നുമാണ് അഗസ്തിക്ക് ഈ വിഷയത്തിൽ നൽകാനുള്ള വിശദീകരണം.

പ്രചരിക്കുന്ന വാർത്തകളെ എതിർത്തുകൊണ്ട് ജില്ലാ പ്രസിഡന്റ് സ്ഥാനത്ത് 25 വര്‍ഷം പൂര്‍ത്തിയാക്കിയതിനാലാണ് താൻ സ്ഥാനമൊഴിയുന്നതെന്നാണ് അഗസ്തിയുടെ വിശദീകരണം. രാജി കത്ത് നേരത്തെ തന്നെ പാര്‍ട്ടി ചെയര്‍മാന് കൈമാറിയിരുന്നുവെന്നും മാണിയുടെ നിര്‍ദ്ദേശങ്ങള്‍ക്ക് അനുസരിച്ച് തുടര്‍ന്നും പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :