കോൺഗ്രസിന്റെ ജനകീയ അടിത്തറയിൽ ചോർച്ചയുണ്ടായിട്ടുണ്ട്; പാർട്ടിയില്‍ നിന്ന് അകന്ന് പോയവരെ തിരിച്ചു കൊണ്ടുവരാൻ കൂട്ടായ ശ്രമം ഉണ്ടാകണം: എ കെ ആന്റണി

കോൺഗ്രസിന്റെ ജനകീയ അടിത്തറയിൽ ചോർച്ചയുണ്ടായിരിക്കയാണെന്ന് എ കെ ആന്റണി

kochi, ak antony, congress, kpcc, udf കൊച്ചി, എ കെ ആന്റണി, കോൺഗ്രസ്, കെപിസിസി, യുഡിഫ്
കൊച്ചി| സജിത്ത്| Last Modified ശനി, 20 ഓഗസ്റ്റ് 2016 (12:43 IST)
കോൺഗ്രസിന്റെ ജനകീയ അടിത്തറയിൽ ചോർച്ചയുണ്ടായിരിക്കയാണെന്ന് എ കെ ആന്റണി. യാഥാർത്ഥ്യം മനസ്സിലാക്കി ആ ചോർച്ച അടയ്ക്കാൻ നേതൃത്വത്തിന് കഴിയണം. അതുപോലെ പാർട്ടിയില്‍ നിന്ന് അകന്ന് പോയവരെ തിരിച്ചു കൊണ്ടുവരാൻ വേണ്ടത് കൂട്ടായ ശ്രമമാണെന്നും അദ്ദേഹം പറഞ്ഞു.

രാഷ്ട്രീയ വേദികളിൽ ഒരുമിച്ചുനിന്നു ഗ്രൂപ്പ് ഫോട്ടോയെടുത്തതുകൊണ്ട് പാർട്ടിയിൽ ഐക്യമുണ്ടാകുമെന്ന് താന്‍ വിശ്വസിക്കുന്നില്ല. തമ്മിൽതല്ലുന്ന കൂടാരമാണ് കോണ്‍ഗ്രസെങ്കില്‍ ആരും ഇങ്ങോട്ടു വരില്ല. കൂട്ടായ നയ പരിപാടികള്‍ ആവിഷ്കരിക്കാന്‍ ശ്രദ്ധിക്കണം. പാർട്ടിയിലേക്കു കൂടുതൽ ചെറുപ്പക്കാർ വരേണ്ടതും ആവശ്യമാണെന്നും ആന്റണി ആരോപിച്ചു.

അരുവിക്കര തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ ഉടലെടുത്ത അമിത ആത്മവിശ്വാസമാണ് പാർട്ടിക്ക് വിനയായത്. തുടര്‍ന്നുണ്ടായ തദ്ദേശ തിരഞ്ഞെടുപ്പില്‍ തിരിച്ചടി നേരിട്ടിട്ടും പഠിക്കാതിരുന്നതുകൊണ്ടാണ് നിയമസഭ തിരഞ്ഞെടുപ്പിൽ ഇത്തരത്തില്‍ തോറ്റതെന്നും കെപിസിസി സംഘടിപ്പിച്ച തദേശസ്വയംഭരണ സ്ഥാപനങ്ങളിലെ കോൺഗ്രസ് അംഗങ്ങളുടെ സമ്മേളനം ഉദ്ഘാടനം ചെയ്യവേ അദ്ദേഹം വ്യക്തമാക്കി.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :