പ്രശ്‌നങ്ങള്‍ക്ക് കാരണം കോണ്‍ഗ്രസിലെ അനൈക്യം; നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് ലീഗ് - ഹൈക്കമാന്‍ഡുമായി ചര്‍ച്ച നടത്താമെന്ന് ചെന്നിത്തല

പ്രശ്‌നങ്ങള്‍ ചര്‍ച്ചയിലൂടെ എത്രയും വേഗം പരിഹരിക്കണമെന്ന് ലീഗ്

pk kunhalikutty , congress , congress , UDF , Muslim legue ramesh chennithala പികെ കുഞ്ഞാലിക്കുട്ടി , മുസ്ലിം ലീഗ് , കോണ്‍ഗ്രസ് , യു ഡി എഫ് , ചെന്നിത്തല
തിരുവനന്തപുരം| jibin| Last Modified വെള്ളി, 19 ഓഗസ്റ്റ് 2016 (19:48 IST)
കോണ്‍ഗ്രസില്‍ അനൈക്യം ശക്തമാണെന്ന് മുസ്ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി. ഈ
അനൈക്യമാണ് യുഡിഎഫില്‍ പ്രശ്‌നങ്ങളുണ്ടാക്കുന്നത്. നിലവിലെ പ്രശ്‌നങ്ങള്‍ ചര്‍ച്ചയിലൂടെ എത്രയും വേഗം പരിഹരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

യുഡിഎഫിലെ പ്രശ്‌നങ്ങളില്‍ തിരുത്തല്‍ വേണം. കോണ്‍ഗ്രസിലെ അനൈക്യവും മറ്റു പ്രശ്‌നങ്ങളുമാണ് യുഡിഎഫിന്റെ പ്രവര്‍ത്തനങ്ങളെ തടസപ്പെടുത്തുന്നത്. ഒരുമിച്ചു പ്രവര്‍ത്തിക്കേണ്ട സാഹചര്യമാണ് ഇതെന്നും ഉഭയകക്ഷി ചര്‍ച്ചയ്ക്ക് ശേഷം
കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.

കോണ്‍ഗ്രസ് ഒരുമിച്ച് നില്‍ക്കേണ്ടത് യുഡിഎഫിന്റെ കെട്ടുറപ്പിന് ആവശ്യമാണെന്ന് മുസ്ലിം ലീഗ് നേതാവ് ഇടി മുഹമ്മദ് ബഷീറും അഭിപ്രായപ്പെട്ടു. പ്രശ്‌നപരിഹാരത്തിന് ഹൈക്കമാന്‍ഡ് ഇടപെടണമെന്നും അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. ഹൈക്കമാന്‍ഡുമായി ചര്‍ച്ച ചെയ്ത് പ്രശ്‌നപരിഹാരം നടത്തുമെന്നും അദ്ദേഹം വ്യക്​തമാക്കി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :