വിഎസ് പഠിച്ച സ്‌കൂളിലല്ല ഞങ്ങള്‍ പഠിച്ചത്: ആന്റണി

 വിഎസ് അച്യുതാനന്ദന്‍ , ഏകെ ആന്റണി , അരുവിക്കര ഉപതെരഞ്ഞെടുപ്പ്
തിരുവനന്തപുരം| jibin| Last Updated: ശനി, 27 ജൂണ്‍ 2015 (13:34 IST)
പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദനെ വിമര്‍ശിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഏകെ ആന്റണി രംഗത്ത്. വിഎസ് പഠിച്ച സ്കൂളിലല്ല ഞങ്ങള്‍ പഠിച്ചത്. അതുകൊണ്ട് ഞങ്ങള്‍ അദ്ദേഹത്തേപ്പോലെ പരാമര്‍ശം നടത്താറില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

വിഎസ് എപ്പോഴും അങ്ങനെയാണ്. അദ്ദേഹത്തെ പോലെ ഞാന്‍ പരാമര്‍ശം നടത്താറില്ലെന്നും ആന്റണി പറഞ്ഞു. അരുവിക്കരയില്‍ ശബരീനാഥ് മികച്ച ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്ന് ഉറപ്പുണ്ടെന്നും അദ്ദേഹം പറഞ്ഞു.

വിഎസ്. അച്യുതാനന്ദന്റെ ആറാട്ടുമുണ്ടന്‍ പ്രയോഗത്തിന് മറുപടി പറയുകയായിരുന്നു ഏകെ ആന്റണി. അഴിമതിക്കാര്‍ക്കു മുന്നില്‍ വിളക്കുതെളിക്കുന്ന ആറാട്ടുമുണ്ടനായി ആന്റണി മാറിയിരിക്കുന്നു എന്നായിരുന്നു അരുവിക്കര ഉപതെരഞ്ഞെടുപ്പിനോടനുബന്ധിച്ച് വിഎസ് പറഞ്ഞത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :