അഴിമതിക്കെതിരെ പ്രതികരിക്കാന്‍ കഴിയാത്ത അവസ്ഥയെന്ന് അജയ് തറയില്‍

കോട്ടയം| Last Modified ബുധന്‍, 18 മാര്‍ച്ച് 2015 (16:32 IST)
അഴിമതിക്കെതിരെ പരസ്യമായി പ്രതികരിക്കാന്‍ കഴിയാത്ത അവസ്ഥയാണ് കോണ്‍ഗ്രസിലുള്ളതെന്ന് കെ.പി.സി.സി വക്താവ് അജയ് തറയില്‍. തന്റെ
മനസ്സില്‍ പലതുമുണ്ടെന്നും. എന്നാല്‍ തുറന്നുപറയാന്‍ കഴിയാത്ത അവസ്ഥയാണെന്നും അജയ് തറയില്‍ പറഞ്ഞു. പാര്‍ട്ടിയില്‍ പറയാന്‍ കഴിയാത്തതുകൊണ്ടാകാം
അഭിപ്രായം പറയാന്‍ മറ്റു മാര്‍ഗങ്ങള്‍ തേടുന്നതെന്നും അജയ് തറയില്‍ പറഞ്ഞു.

പന്തളം സുധാകരന്റെ വിവാദ ഫേസ്ബുക്ക് പോസ്റ്റിനെപ്പറ്റി ഒരു സ്വകാര്യ ചാനലിനോട് പ്രതികരിക്കുകയായിരുന്നു അജയ് തറയില്‍. ബാര്‍ കോഴ ആരോപണം നേരിടുന്ന കെ.എം മാണി അവധിയില്‍ പ്രവേശിക്കണമെന്നും ധനകാര്യ വകുപ്പ് മുഖ്യമന്ത്രി കൈകാര്യം ചെയ്യണമെന്നും പന്തളം സുധാകരന്‍ ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞിരുന്നു. ഇത് വിവാദമായതിനെതുടര്‍ന്ന് പിന്‍വലിച്ചു



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :