കല്‍ക്കരി അഴിമതി: മന്‍മോഹന്‍ സിംഗിനെ പ്രതി ചേര്‍ത്തു

ന്യൂഡല്‍ഹി| JOYS JOY| Last Modified ബുധന്‍, 11 മാര്‍ച്ച് 2015 (11:12 IST)
ഹിന്‍ഡാല്‍കോ കല്‍ക്കരി അഴിമതിക്കേസില്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിനെ സി ബി ഐ പ്രത്യേക കോടതി പ്രതിചേര്‍ത്തു. മന്‍മോഹന്‍ സിംഗിനോട് അടുത്തമാസം എട്ടാം തിയതി ഹാജരാകാനാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. കേസിലെ മറ്റു പ്രതികളായ കുമാരമംഗലം ബിര്‍ള, മുന്‍ കല്‍ക്കരി സെക്രട്ടറി പി സി പരേഖ് എന്നിവര്‍ക്കും നോട്ടീസ് അയച്ചിട്ടുണ്ട്. ഇവരോടും എട്ടാം തിയതി ഹാജരാകാനാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്.

ക്രിമിനല്‍ ഗൂഢാലോചന, വിശ്വാസവഞ്ചന, അഴിമതി നിരോധനവകുപ്പുകള്‍ തുടങ്ങിയവയാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റങ്ങള്‍‍. കേസില്‍ ഹിന്‍ഡാല്‍കോ കമ്പനി പ്രതിനിധികളായ സുഭേന്ദു അമിതാബ്, ഡി ഭട്ടാചാര്യ എന്നിവര്‍ക്കെതിരെയും നോട്ടീസ് അയച്ചിട്ടുണ്ട്.

2005 ല്‍ താലബിറ ബ്ലോക്കില്‍ ഹിന്‍ഡാല്‍കോ കമ്പനിക്കായി കല്‍ക്കരിപാടം അനുവദിച്ചതില്‍ അഴിമതി നടന്നുവെന്നാണ് കേസ്.
ആദിത്യ ബിര്‍ളഗ്രൂപ്പിന്റെ കമ്പനിയായ ഹിന്‍ഡാല്‍കോ നല്‍കിയ അപേക്ഷ ആദ്യം തള്ളിയിരുന്നു. എന്നാല്‍ പിന്നീട് ഈ അപേക്ഷ പരിഗണിച്ച് കല്‍ക്കരിപ്പാടം അനുവദിക്കുകയായിരുന്നു.

അതേസമയം, മന്‍മോഹന്‍ സിംഗ് സര്‍ക്കാര്‍ ഭരണകാലത്ത് നല്‍കിയ 214 കല്‍ക്കരിപ്പാടങ്ങളുടെ അനുമതി സുപ്രീംകോടതി റദ്ദാക്കിയിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :