മാണിയോടുള്ള സമീപനത്തില്‍ കോണ്‍ഗ്രസില്‍ വ്യത്യസ്ത അഭിപ്രായങ്ങളുണ്ടെന്ന് അജയ് തറയില്‍

തിരുവന്തപുരം| Last Updated: ചൊവ്വ, 17 മാര്‍ച്ച് 2015 (15:36 IST)
കെ.എം മാണിയോടുള്ള സമീപത്തില്‍ കോണ്‍ഗ്രസില്‍ വ്യത്യസ്ത അഭിപ്രായങ്ങളുണ്ടെന്നു കെപിസിസി വക്താവ് അജയ് തറയില്‍. ഒരു ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് അജയ് തറയില്‍ ഇക്കാര്യം പറഞ്ഞത്. മാണിയെക്കൊണ്ടു ബജറ്റ് അവതരിപ്പിക്കുക എന്നതു പാര്‍ട്ടിയുടെ ലക്ഷ്യമായിരുന്നു അതു നിറവേറ്റിയെന്നും അജയ് തറയില്‍ പറഞ്ഞു.

മാണിക്കെതിരെ തിങ്കളാഴ്ച തിങ്കളാഴ്ച നടന്ന പാര്‍ട്ടി സര്‍ക്കാര്‍ ഏകോപ സമിതിയോഗത്തില്‍
വിമര്‍ശങ്ങളുയര്‍ന്നിരുന്നു എന്നു റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നുവെന്ന വാര്‍ത്തകളെപ്പറ്റി പ്രതികരിക്കുകയായിരുന്നു അജയ് തറയില്‍.

നേരത്തെ ആരോപണ വിധേയനായതിനാല്‍ ധനമന്ത്രി കെ.എം മാണിക്കു പകരം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ബജറ്റ് അവതരിപ്പിക്കണമെന്ന് അജയ് തറയിലില്‍ അഭിപ്രായപ്പെട്ടത് വിവാദമായിരുന്നു. ഇതേത്തുടര്‍ന്ന് യു ഡി എഫ് യോഗത്തില്‍ അജയ് തറയിലിനെതിരെ കേരള കോണ്‍ഗ്രസ് വന്‍ വിമര്‍ശനമുയര്‍ത്തിയിരുന്നു. ഇതേത്തുടര്‍ന്ന് അജയ് തറയില്‍ അവധിയില്‍ പ്രവേശിച്ചിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :