രുക്മിണിയും മാധവനും വീണ്ടും വരുന്നു, ജഗതിയില്ലാത്ത മീശമാധവൻ? സംവിധാനം - ലാൽജോസ്!

ചൊവ്വ, 21 നവം‌ബര്‍ 2017 (14:05 IST)

ദിലീപ് എന്ന നടനെ സൂപ്പർനടനായും ജനപ്രിയനടനായും ഉയർത്തിയ സിനിമയാണ് 'മീശമാധവൻ'. ലാൽ ജോസ് എന്ന സംവിധായകനിൽ പ്രേക്ഷകർക്ക് പൂർണവിശ്വാസം വളർത്തിയെടുത്ത സിനിമ. ഇപ്പോഴിതാ, മീശമാധവന്റെ രണ്ടാംഭാഗത്തിനായി തകൃതമായ നീക്കങ്ങൾ നടക്കുന്നുവെന്ന് റിപ്പോർട്ട്. 
 
കാവ്യാ മാധവനെ തന്നെ നായികയാക്കി മീശ മാധവന്റെ രണ്ടാം ഭാഗം ഒരുക്കുവാന്‍ തയ്യാറാണെന്ന് അറിയിച്ച് സൂപ്പര്‍ ഹിറ്റ് ചിത്രത്തിന്റെ നിര്‍മ്മാതാവാണ് ദിലീപിനെ സമീപിച്ചിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍ വരുന്നത്. ലാൽ ജോസിനെ തന്നെയാണ് സംവിധായകനായി കണ്ടിരിക്കുന്നത്. ഇക്കാര്യം ലാല്‍ ജോസുമായി സംസാരിച്ച് ധാരണയിലെത്താനാണ് ദിലീപ് പറഞ്ഞതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 
 
ചേക്കിന്റെ സ്വന്തം കള്ളനായ മീശ പിരിച്ചാല്‍ അന്ന് ആ വീട്ടില്‍ കയറി എന്തെങ്കിലും അടിച്ചുകൊണ്ടു പോകുന്ന മാധവന്‍ എന്ന കള്ളനെ മലയാളികള്‍ നെഞ്ചേറ്റുകയായിരുന്നു. ചിത്രത്തിനു രണ്ടാം ഭാഗം എടുക്കുന്നുവെന്ന് റിപ്പോർട്ട് ഉണ്ടെങ്കിലും ചില കാര്യങ്ങളിൽ അവ്യക്തതയുണ്ട്. ചിത്രത്തിലെ നായകൻ ദിലീപ് ആയിരുന്നെങ്കിലും ജഗതി ശ്രീകുമാർ ആയിരുന്നു നട്ടെല്ല്. ജഗതിയും കൊച്ചിൻ ഫനീഫയും അവതരിപ്പിച്ച റോളുകൾക്ക് ഒരിക്കലും ഒറ്റൊരാൾ പകരക്കാരൻ ആകില്ല.
 
നടി ആക്രമിക്കപ്പെട്ട സംഭവത്തിന്റെ തുടക്കം മുതല്‍ ദിലീപിന് അനുകൂല നിലപാടുകള്‍ എടുക്കുന്ന സുഹൃത്തും സംവിധായകനുമാണ് ലാല്‍ജോസ്. അതിനാൽ മീശമാധവന്റെ രണ്ടാംഭാഗത്തിനു ലാൽജോസ് 'നോ' പറയില്ലെന്നാണ് സൂചന. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

സിനിമ

news

നിരത്തുകളില്‍ ചീറിപ്പായാനും ‘ബിലാല്‍’; കേരളമാകെ ‘ബിഗ്ബി’ തരംഗം !

ബിഗ്ബിക്ക് രണ്ടാം ഭാഗം വരുന്നു എന്ന വര്‍ത്ത വന്നതുമുതല്‍ മമ്മൂട്ടി ആരാധകരും സിനിമാ ...

news

‘പ്ലീസ് എന്നെ ഒന്ന് അറസ്റ്റ് ചെയ്യൂ’...വൈറലായി പഞ്ചാബ് പൊലീസ് ഓഫീസറുടെ ചിത്രം

കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്ന ഒരു ചിത്രമായിരുന്നു പഞ്ചാബ് പൊലീസിലെ ...

news

ബിലാലിനു പിന്നാലെ ബെല്ലാരി രാജയും?! കളംനിറഞ്ഞ് കളിക്കാൻ മമ്മൂട്ടി!

സംവിധായകനും നിർമാതാവുമായ അന്‍വര്‍ റഷീദിന്റെ ആദ്യ ചിത്രമാണ് രാജമാണിക്യം. മമ്മൂട്ടിയുടെ ...

news

ലേബര്‍ റൂമില്‍ നിന്നും നിത്യ മേനോന്റെ സെല്‍ഫി വൈറല്‍ !

മലയാള സിനിമയില്‍ മാത്രമല്ല തെന്നിന്ത്യന്‍ സിനിമയിലെ സൂപ്പര്‍ താരമാണ് നിത്യ മേനോന്‍. ...

Widgets Magazine