അതേസമയം എഡിജിപി ജേക്കബ് തോമസിനെ വിജിലന്‍സില്‍ നിന്ന് മാറ്റിയതിനെ ന്യായീകരിച്ച് ആഭ്യന്തര മന്ത്രി
രമേശ് ചെന്നിത്തല രംഗത്തെത്തി. രണ്ടു പേർ വിരമിച്ചപ്പോൾ മറ്റു രണ്ടു പേർക്ക് സ്ഥാനക്കയറ്റം നൽകുകയാണ് ചെയ്തത് അല്ലാതെ പൊലീസ് ഉദ്യോഗസ്ഥരെ ആരെയും മാറ്റിയിട്ടില്ല. ജേക്കബ് തോമസിന്റെ സ്ഥാനക്കയറ്റം സ്വാഭാവിക നടപടിയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.