ബില്ലടയ്‌ക്കാന്‍ പോലും പണമില്ല?; ദിലീപിന്റെ വീട്ടിലേക്കുള്ള വൈദ്യതി വിച്ഛേദിച്ചു

മൂലമറ്റം/കൊച്ചി, ചൊവ്വ, 8 ഓഗസ്റ്റ് 2017 (12:30 IST)

   Actre Dileep , KSEB , kavya madhavan , pulsar suni , kochi , Appunni , കെഎസ്ഇബി , യുവനടി , ദിലീപ് , വൈദ്യതി വിഛേദിച്ചു , യുവനടി , റിമാന്‍ഡ്
അനുബന്ധ വാര്‍ത്തകള്‍

കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച കേസില്‍ അറസ്‌റ്റിലായി ജയിലില്‍ കഴിയുന്ന നടന്‍ ദിലീപിന്റെ ഉടമസ്ഥതയില്‍ കാഞ്ഞാര്‍ കൈപ്പയിലുള്ള വീടിന്റെ വൈദ്യുതി കെഎസ്ഇബി വിഛേദിച്ചു.

346 രൂപയാണ് കുടിശ്ശിക അടയ്ക്കാത്തതിനേത്തുടര്‍ന്നാണ് വീട്ടിലേക്കുള്ള വൈദ്യുതി കട്ട് ചെയ്തത്.  മൂലറ്റം കെഎസ്ഇബി സെക്ഷന്‍ ഓഫീസിലെ ജീവനക്കാരെത്തിയാണ് വൈദ്യുതി വിഛേദിച്ചത്.

വീട് ദിലീപിന്റെ ഉടമസ്ഥതയില്‍ ആണെങ്കിലും കുര്യാട്ടുമലയില്‍ തൊമ്മന്‍ തൊമ്മന്റെ പേരിലാണ് കണക്ഷന്‍. സ്ഥലം പല തവണ കൈമാറിയെങ്കിലും കെഎസ്ഇബിയിലെ കണ്‍സ്യുമര്‍ നമ്പര്‍ മാറിയിരുന്നില്ല. നാലു തവണത്തെ ബില്ലാണ് കുടിശ്ശികയായത്.

അതേസമയം, അറസ്റ്റിലായ നടന്‍ ദിലീപിന്റെ റിമാന്‍ഡ് കാലാവധി വീണ്ടും നീട്ടി, ഈ മാസം 22വരെയാണ് റിമാന്‍ഡ് കാലാവധി നീട്ടിയത്. അങ്കമാലി ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് റിമാന്‍ഡ് നീട്ടിയത്. വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെയാണ് ദിലീപിനെ കോടതിയില്‍ ഹാജരാക്കിയത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
കെഎസ്ഇബി യുവനടി ദിലീപ് വൈദ്യതി വിഛേദിച്ചു റിമാന്‍ഡ് Appunni Kseb Kochi Kavya Madhavan Pulsar Suni Actre Dileep

വാര്‍ത്ത

news

‘ചുണയുണ്ടെങ്കില്‍ കരണക്കുറ്റിക്കടിക്കാന്‍ വാ...കാത്തിരിക്കാം’; ശോഭാ സുരേന്ദ്രനെ വെല്ലുവിളിച്ച് സുധീഷ് മിന്നി

തന്റെ കരണത്തടിക്കുമെന്ന് പറഞ്ഞ ശോഭാ സുരേന്ദ്രനെ വെല്ലുവിളിച്ച് വീണ്ടും സുധീഷ് മിന്നിയുടെ ...

news

പതിനാറാം തിയതിക്ക് പ്രത്യേകതയുണ്ട്; ദിലീപിന്റെ ഉള്ള സമാധാനം കൂടി നഷ്‌ടപ്പെടുത്തി സുനിയുടെ ആ ‘മാഡം’

കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച കേസില്‍ അറസ്‌റ്റിലായ നടന്‍ ദിലീപിനെ ...

news

സഖാവിന്റെ മുന്നില്‍ ഞാന്‍ വെറും തൃണം, പഠിച്ചതെല്ലാം ഓര്‍മ്മയുണ്ടല്ലോ അല്ലേ?; ഇരട്ട ചങ്കന് ട്രോളുകളുടെ പൊടിപൂരം

മുഖ്യമന്ത്രി പിണറായി വിജയന് സോഷ്യല്‍ മീഡിയയിലെ സംഘപരിവാര്‍ അനുകൂല ഗ്രൂപ്പില്‍ ട്രോളുകള്‍. ...