ദിലീപിന്റേത് ആണും പെണ്ണും കെട്ട കഥാപാത്രങ്ങള്‍, അയാള്‍ നല്ല നടനല്ല; ജനപ്രിയനായകനെ പരിഹസിച്ച് മന്ത്രി

തിരുവനന്തപുരം, ഞായര്‍, 6 ഓഗസ്റ്റ് 2017 (12:03 IST)

  G Sudhakaran , Dileep , kavya madhavan , pulsar suni , Appunni , ജി സുധാകരന്‍ , യുവനടി , താരരാജാവ് , ദിലീപ് , കാവ്യ മാധവന്‍ , പള്‍സര്‍ സുനി , നാദിര്‍ഷ
അനുബന്ധ വാര്‍ത്തകള്‍

കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ടു പോയ കേസില്‍ അറസ്‌റ്റിലായി ജയിലില്‍ കഴിയുന്ന നടന്‍ ദിലീപിനെയും അദ്ദേഹത്തിന്റെ സിനിമകളെയും രൂക്ഷമായ ഭാഷയില്‍ പരിഹസിച്ച് മന്ത്രി ജി സുധാകരന്‍ രംഗത്ത്.

താരരാജാവ് ശരിയല്ലെന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പു തന്നെ എനിയ്ക്കറിയാം. ഞാന്‍ ഒരു കാലത്തും അയാളുടെ സിനിമയെ ബഹുമാനിച്ചിട്ടില്ല. അയാളുടെ രീതി ശരിയല്ല. ഒരു നല്ല നടന്‍ പോലുമല്ലെന്നാണ് എന്റെ അഭിപ്രായം. ആണും പെണ്ണും കെട്ട വേഷമാണ് കൂടുതലും. ഇതെല്ലാംകണ്ട് കൈയടിച്ച ജനങ്ങള്‍ തന്നെയാണ് ഇപ്പോള്‍ കല്ലെറിയുന്നതെന്നും മന്ത്രി വ്യക്തമാക്കി.

കേരള പൊലീസ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനത്തില്‍ വെച്ചാണ് മന്ത്രി ഇത്തരത്തില്‍ പരാമര്‍ശം നടത്തിയത്.

അറസ്‌റ്റിലായ നടന്‍ ദിലീപിന് ശക്തമായ പിന്തുണയുമായി നിർമാതാവ് ജി സുരേഷ്കുമാർ ഇന്ന് രംഗത്ത് എത്തിയിരുന്നു.  കേസില്‍  ഉ​ൾ​പ്പെ​ടു​ത്തി ദി​ലീ​പി​നെ ഇ​ല്ലാ​താ​ക്കാ​നു​ള്ള ശ്ര​മം ന​ട​ക്കു​ന്നുണ്ടെന്നും തെ​റ്റു ചെ​യ്യാ​ത്ത ആ​ളെ ശി​ക്ഷി​ക്കു​ന്ന രീതിയാണ് ഇപ്പോള്‍ നടക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

പ​ള്ളി​യി​ലേ​ക്കു പോ​യ ദമ്പതികൾ വൈ​ദ്യു​താ​ഘാ​ത​മേ​റ്റു മ​രി​ച്ചു

ഇ​ടു​ക്കി ചീ​നി​ക്കു​ഴി​യി​ൽ പൊട്ടിവീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് ദമ്പതികൾ ...

news

‘ഞങ്ങള്‍ ഒളിച്ചോടിയെന്നു കരുതേണ്ട’; ദിലീപിനെ രക്ഷിക്കാന്‍ സിനിമയിലെ മറ്റൊരു പ്രമുഖന്‍ കൂടി രംഗത്ത്

കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച കേസില്‍ അറസ്‌റ്റിലായ നടന്‍ ദിലീപിന് ...

news

ക്രമസമാധാനം തകർന്നതിന്റെ ഉത്തരവാദിത്തം സര്‍ക്കാരിന്; രാഷ്ട്രപതി ഭരണത്തിന് ആർഎസ്എസ് ആലോചിച്ചിട്ടില്ല - കുമ്മനം

തിരുവനന്തപുരത്തു ക്രമസമാധാനം തകർന്നതിന്റെ ഉത്തരവാദിത്തം സര്‍ക്കാരിനാണെന്ന് ബിജെപി സംസ്ഥാന ...