എന്റെ ചിത്രത്തിലൂടെയാണ് ദിലീപ് സിനിമയിലെത്തുന്നത് ?; ഈ നീക്കം പള്‍സര്‍ സുനിയുടെ വാക്കുകേട്ട് - ജനപ്രിയനായകനെ വിടാതെ നിർമാതാവ്

കൊച്ചി/കോട്ടയം, തിങ്കള്‍, 7 ഓഗസ്റ്റ് 2017 (16:18 IST)

  G Sureshkumar , Dileep , pulsar suni , appunni , police , kavya madhavan , ദിലീപ് , കാവ്യ മാധവന്‍ , പള്‍സര്‍ സുനി , സുനി , കാവ്യ മാധവന്‍ , ജി സുരേഷ്കുമാർ
അനുബന്ധ വാര്‍ത്തകള്‍

കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച കേസില്‍ അറസ്‌റ്റിലായ നടന്‍ ദിലീപിന് പിന്തുണയുമായി നിർമാതാവ് ജി സുരേഷ്കുമാർ.

കേസില്‍ ദിലീപ് തെറ്റുകാരന്‍ അല്ലെന്ന് തനിക്കു പൂർണവിശ്വാസമുണ്ട്. കൊടും കുറ്റവാളിയായ പൾസർ സുനിയുടെ വാക്കു വിശ്വസിച്ചാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തിരിക്കുന്നത്. തെളിവിനായി പൊലീസ് ഇപ്പോൾ അലഞ്ഞു നടക്കുകയാണെന്നും സുരേഷ്കുമാർ പറഞ്ഞു.

കുറ്റവാളിയായ വ്യക്തി പറയുന്നതുകേട്ട് ഒരാളെ അറസ്റ്റ് ചെയ്യാമോ ?. കൃത്യമായ അന്വേഷണം നടത്തി വേണം കുറ്റാരോപിതനെ അറസ്റ്റ് ചെയ്യാന്‍. സുനി വാക്കു വിശ്വസിച്ച് ദിലിപീനെ അറസ്‌റ്റ് ചെയ്‌ത പൊലീസ് ഇപ്പോള്‍ തെളിവിനായി അലയുകയാണ്. ചെയ്യാത്ത കുറ്റത്തിനാണ് ദിലീപ് ജയിലിൽ കിടക്കുന്നതെന്നും സുരേഷ്കുമാർ വ്യക്തമാക്കി.

ദിലീപ് തെറ്റ് ചെയ്‌തിട്ടില്ലെന്ന് നൂറ് ശതമാനം താന്‍ വിശ്വസിക്കുന്നു. ഒരിക്കലും അദ്ദേഹത്തിന് അങ്ങനെയൊന്നും ചെയ്യാന്‍ സാധിക്കുന്നില്ല. താന്‍ നിര്‍മിച്ച സിനിമയിലൂടെയാണ് ദിലീപ് സിനിമയിലെത്തുന്നതെന്നും മനോരമ ഓൺലൈനു നൽകിയ പ്രത്യേക അഭിമുഖത്തിൽ സുരേഷ്കുമാർ വ്യക്തമാക്കി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

അയാളെ വെറുതെ വിട്, കഴുകന്മാരും കഴുതപ്പുലികളും ദിലീപിനെ വളയുകയാണ്; നടന്‍ അനില്‍

കൊച്ചിയില്‍ നടിയെ ആക്രമിച്ച സംഭവത്തില്‍ റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപിന് ...

news

പിണറായി സര്‍ക്കാരിന്റെ മിന്നല്‍ നീക്കത്തില്‍ ഞെട്ടിയത് സംഘപരിവാര്‍ - പണികൊടുത്തത് ജെയ്‌റ്റ്‌ലിയുടെ സന്ദര്‍ശനത്തിന് പിന്നാലെ

കേരളത്തിലെ ക്രമസമാധാന നില തകര്‍ന്നെന്ന ബിജെപിയുടെ പ്രചാരണത്തിന് മറുപടിയുമായി സംസ്ഥാന ...

news

നാറ്റിച്ച് അദ്ദേഹത്തെ ഇല്ലാതാക്കുകയാണ്, ഇതൊക്കെ തെണ്ടിത്തരമെന്നേ പറയാനാകൂ: ദിലീപിന് പിന്തുണയുമായി സുധീര്‍

കൊച്ചിയി യുവനടി ആക്രമിക്ക സംഭവത്തില്‍ അറസ്റ്റിലായ നടന്‍ ദിലീപിന് ഒരിടവേളയ്ക്ക് ശേഷം ...

news

അമ്മയില്‍ നേതൃമാറ്റം വേണമോ ?; നിലപാട് പരസ്യപ്പെടുത്തി പൃഥ്വിരാജ് രംഗത്ത് - ദിലീപ് വിഷയത്തില്‍ മൌനം മാത്രം

സംഘടനയിൽ നേതൃമാറ്റം വേണമെന്നു ഞാന്‍ ആവശ്യപ്പെട്ടു എന്ന തരത്തിലുള്ള വാർത്തകൾ ...