Widgets Magazine
Widgets Magazine

കമൽഹാസൻ പിണറായിയോട് തന്റെ ആഗ്രഹം വെളിപ്പെടുത്തി; വിവരങ്ങള്‍ പുറത്തുവിടാതെ മുഖ്യമന്ത്രിയുടെ ഓഫീസ്

തിരുവനന്തപുരം, വെള്ളി, 1 സെപ്‌റ്റംബര്‍ 2017 (17:08 IST)

Widgets Magazine
 Actor Kamal Haasan , CPM , Pinarayi Vijayan , Tamil politics , Kamal Haasan , പിണറായി വിജയന്‍ , സി പി എം , കമൽഹാസൻ , മുഖ്യമന്ത്രി , പിണറായി , തമിഴ്നാട് , ക്ലിഫ്ഹൗസ്
അനുബന്ധ വാര്‍ത്തകള്‍

മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള കൂടിക്കാഴ്ചയിൽ രാഷ്ട്രീയ ലക്ഷ്യവുമുണ്ടെന്ന് തെന്നിന്ത്യൻ സൂപ്പർ താരം കമൽഹാസൻ. കൂടിക്കാഴ്ചയിൽ കമൽഹാസന്റെ രാഷ്ട്രീയ പ്രവേശനവും ചർച്ചയായെന്നാണ് സൂചന. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ്ഹൗസിൽ വെച്ചുനടന്ന കൂടിക്കാഴ്‌ചയുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല.

പിണറായിയുമായുള്ള കൂടിക്കാഴ്ച ഒരു പഠനാവസരം കൂടിയാണ്. അദ്ദേഹത്തിന്റെ  അനുഭവങ്ങൾ മനസിലാക്കാനുള്ള സന്ദർഭമാണിത്. കഴി‍ഞ്ഞ ഓണത്തിനുതന്നെ ഇവിടേക്കു വരാനിരുന്നതാണ്. മുഖ്യമന്ത്രിക്കൊപ്പം ഓണം ആഘോഷിക്കുന്നതിനാണ് തലസ്ഥാനത്ത് എത്തിയത്. ഇക്കാര്യം നേരത്തെ തന്നെ നിശ്ചയിച്ചിരുന്നതാണെന്നും കമൽ പറഞ്ഞു.

തമിഴ്നാട് രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കാനുള്ള ഒരുക്കത്തിലാണ് എന്നു റിപ്പോർട്ട് ഉണ്ടായിരുന്നു. മനസുവച്ചാൽ താൻ നായകനാകും എന്ന ട്വീറ്റിലെ പ്രയോഗമാണ് ചൂടുള്ള ചർച്ചയ്ക്കു വഴിവച്ചത്. രാഷ്ട്രീയത്തിലിറങ്ങാന്‍ അണ്ണാ ഡിഎംകെ നേതാക്കള്‍ വെല്ലുവിളിച്ചതിനു പിന്നാലെയായിരുന്നു കമൽ ഹാസന്റെ പ്രതികരണം.

പിണറായി വിജയനും ഇടതുസര്‍ക്കാരുമായി അടുത്തബന്ധം പുലര്‍ത്തുന്ന കമല്‍‌ഹാസന്‍ സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തിന് അഭിനന്ദനം അറിയിച്ചിരുന്നു. കൂടാതെ ദേശീയ മാധ്യമങ്ങളില്‍ കേരളത്തിന്റെ നേട്ടങ്ങള്‍ ചൂണ്ടിക്കാട്ടി  സര്‍ക്കാര്‍ നല്‍കിയ പരസ്യത്തിലും കമല്‍ഹസന്റെ പ്രസ്‌താവന ഉള്‍പ്പെടുത്തിയിരുന്നു.

ഫ്രഞ്ച് സര്‍ക്കാരിന്റെ പരമോന്നത ബഹുമതിയായ ഷെവലിയര്‍ പുരസ്‌കാരം കമല്‍‌ഹാസന് ലഭിച്ചപ്പോള്‍ പിണറായി വിജയന്‍ അദ്ദേഹത്തെ അഭിനന്ദിച്ച് കത്തയച്ചിരുന്നു. അതില്‍ നന്ദി അറിയിച്ച് താരവും രംഗത്തെത്തിയിരുന്നു.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
പിണറായി വിജയന്‍ സി പി എം കമൽഹാസൻ മുഖ്യമന്ത്രി പിണറായി തമിഴ്നാട് ക്ലിഫ്ഹൗസ് Cpm Tamil Politics Kamal Haasan Pinarayi Vijayan Actor Kamal Haasan

Widgets Magazine

വാര്‍ത്ത

news

ക്രൂരതയുടെ മുഖംമൂടി അണിഞ്ഞ ഇവളോ അധ്യാപിക ? ഹാജര്‍ വിളിച്ചപ്പോള്‍ മറുപടി നല്‍കാത്ത വിദ്യാര്‍ത്ഥിക്ക് സംഭവിച്ചത് - വീഡിയോ

അറ്റന്റന്‍സ് വിളിച്ച സമയത്ത് ‘പ്രസന്റ്’ പറയാതിരുന്നതിന് വിദ്യാര്‍ത്ഥിക്ക് ക്രൂരമര്‍ദനം. ...

news

ഓണാഘോഷ പരിപാടികള്‍ക്കിടെ ക്ലാസ് മുറിയിലിരുന്നു മദ്യപാനം; ചോദ്യം ചെയ്ത ടീച്ചറെ അവര്‍ ചെയ്തത്... നാലുപേര്‍ അറസ്റ്റില്‍

സംസ്ഥാനത്തെ സ്കൂളുകളിലും കോളേജുകളിലുമെല്ലാം ഓണാഘോഷങ്ങൾ പൊടിപൊടിക്കുകയാണ്. എന്നാൽ ഞീഴൂർ ...

news

‘ഞാനിവിടെ ദീര്‍ഘനാള്‍ ഉണ്ടാകുമെന്ന് തെരേസ മേ’; അത് വെറും അതിമോഹമാണെന്ന് പാര്‍ട്ടി എംപിമാര്‍

ലണ്ടന്‍ ∙ വരുന്ന തിരഞ്ഞെടുപ്പില്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയെ നയിക്കാന്‍ താനുണ്ടാകുമെന്ന ...

news

യോഗിയുടെ ഗോരഖ്പൂരില്‍ വീണ്ടും കൂട്ട ശിശുമരണം; 24 മണിക്കൂറിനകം മരിച്ചത് 16 കുഞ്ഞുങ്ങള്‍ - ആശങ്കയില്‍ രക്ഷിതാക്കള്‍

ഉത്തര്‍പ്രദേശിലെ ഗോരഖ്പൂരില്‍ വീണ്ടും ശിശുമരണം. ബിആര്‍ഡി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ...

Widgets Magazine Widgets Magazine Widgets Magazine