കേരളത്തില്‍ ജെഡിയു പിളര്‍പ്പിലേക്ക്; വീരേന്ദ്ര കുമാർ ഇടത്തോട്ട് - പിണറായിയുമായി കൂടിക്കാഴ്ച നടത്തി

കോഴിക്കോട്, വ്യാഴം, 31 ഓഗസ്റ്റ് 2017 (18:22 IST)

Widgets Magazine
  pinarayi vijayan , mv srrayems kumar , LDF , CPM , വീരേന്ദ്ര കുമാർ , പിണറായി വിജയൻ , ശ്രേയാംസ് കുമാര്‍ , ജെഡിയു

ജെഡിയു കേരള ഘടകത്തിലെ ഭിന്നത തുടരവെ നയിക്കുന്ന വിഭാഗം ഇടതിലേക്ക്. മുഖ്യമന്ത്രി പിണറായി വിജയനുമായി കോഴിക്കോട് ഗസ്റ്റ് ഹൗസില്‍വെച്ച് നടന്ന കൂടിക്കാഴ്‌ചയില്‍ ഇടതുമുന്നണിയിലേക്ക് മടങ്ങി വരാൻ വീരന്‍ സന്നദ്ധത പ്രകടിപ്പിച്ചു. ഇതോടെ ജെഡിയു കേരള ഘടകം പിളരുമെന്ന് വ്യക്തമായി.

വീരേന്ദ്ര കുമാർ ഇടതുമുന്നണിയിലേക്ക് മടങ്ങി വരാൻ സന്നദ്ധത പ്രകടിപ്പിച്ചതായി മാധ്യമങ്ങളോട് പറഞ്ഞു.

ദേശീയ തലത്തില്‍ നിതീഷ് കുമാറിനെതിരെ വിമത ശബ്ദമുയര്‍ത്തിയ മുതിര്‍ന്ന നേതാവ് ശരദ് യാദവിനൊപ്പമെന്ന് കേരള ഘടത്തിലെ വര്‍ഗീസ് ജോര്‍ജും കെപി മോഹനനും ഷെയ്ഖ് പി ഹാരീസും അറിയിച്ചു. എന്നാല്‍ ശരദ് യാദവിനൊപ്പമില്ലെന്നാണ് വീരേന്ദ്ര കുമാറും മകന്‍ ശ്രേയാംസ് കുമാറിനുമുള്ളത്.

ശരത് യാദവ് അടുത്തമാസം 17ന് ദേശീയ എക്സിക്യൂട്ടീവും 18ന് ദേശീയ കൗൺസിൽ യോഗവും വിളിച്ചു ചേർത്തിട്ടുണ്ട്. ഈ യോഗത്തിൽ പങ്കെടുക്കേണ്ടെന്ന നിലപാടാണ് വീരേന്ദ്ര കുമാർ വിഭാഗം. എന്നാൽ, ഈ തീരുമാനത്തെ വർഗീസ് ജോർജിനെ അനുകൂലിക്കുന്നവർ എതിർക്കുകയാണ്.

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ നേരത്തെ ജെഡിയു കേരള ഘടകത്തെ ഇടതു മുന്നണിയിലേക്ക് സ്വാഗതം ചെയ്തിരുന്നു. എന്നാൽ, യുഡിഎഫ് വിടുന്നതിൽ ജെഡിയു കേരള ഘടകത്തിൽ ഭിന്നത തുടരുകയാണ്.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
വീരേന്ദ്ര കുമാർ പിണറായി വിജയൻ ശ്രേയാംസ് കുമാര്‍ ജെഡിയു Ldf Cpm Pinarayi Vijayan Mv Srrayems Kumar

Widgets Magazine

വാര്‍ത്ത

news

‘മാഡമോ, ഞാനോ? - സുനിയുടെ വെളിപ്പെടുത്തലില്‍ കാവ്യാ മാധവന്‍ ബോധം‌കെട്ടു വീണു!

നടിയെ ആക്രമിച്ച കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപിന് ...

news

‘ഇനി ബലി കൊടുക്കാന്‍ ആഗ്രഹമുണ്ടെങ്കില്‍ ആടിന്റെ രൂപത്തിലുള്ള കേക്ക് മുറിച്ച് തൃപ്തിപ്പെട്ടോളൂ’: ആര്‍എസ്എസ്

പെരുന്നാള്‍ ആഘോഷത്തിന്റെ ഭാഗമായി മൃഗങ്ങളെ ബലിയറുക്കുന്നത് മുത്തലാഖ് പോലെ മോശം ...

news

എല്‍ഡിഎഫ് ആണ് മികച്ച മുന്നണി; വെള്ളാപ്പള്ളിക്കെതിരെ തുഷാര്‍ രംഗത്ത് - ബിഡിജെഎസില്‍ തര്‍ക്കം മുറുകുന്നു

എൻഡിഎയുമായുള്ള ബന്ധം ഉപേക്ഷിക്കാന്‍ ബിഡിജെഎസ് തയ്യാറാകണമെന്ന എസ്എന്‍ഡിപി യോഗം ജനറല്‍ ...

news

ആള്‍ദൈവം ബാബ ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് താരത്തെ പീഡിപ്പിച്ചതായി പരാതി

പീഡനക്കേസില്‍ അറസ്റ്റിലായ ഗുര്‍മീതിനെതിരെ ഞെട്ടിക്കുന്ന വിവരങ്ങളാണ് ഓരോ ദിവസവും പുറത്തു ...

Widgets Magazine