ഇനി രാഷ്‌ട്രീയത്തിലേക്കോ ?; കമല്‍‌ഹാസന്‍ പിണറായി വിജയനുമായി കൂടിക്കാഴ്‌ച നടത്തുന്നു - വിവരങ്ങള്‍ പുറത്തുവിടാതെ മുഖ്യമന്ത്രിയുടെ ഓഫീസ്

തിരുവനന്തപുരം, വ്യാഴം, 31 ഓഗസ്റ്റ് 2017 (20:18 IST)

Widgets Magazine
 Kamal hassan , LDF , pinarayi vijayan , Tamil cinema , pinarayi , CPM , പിണറായി വിജയന്‍ , കമല്‍ഹാസന്‍ , മുഖ്യമന്ത്രി

രാഷ്ട്രീയത്തിലേക്ക് കടക്കുമെന്ന വാര്‍ത്തകള്‍ ശക്തമായി നിലനില്‍ക്കെ നടന്‍ കമല്‍ഹാസന്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്‌ച നടത്തും. വെള്ളിയാഴ്‌ച ക്ലിഫ് ഹൗസിലെത്തിയാവും അദ്ദേഹം മുഖ്യമന്ത്രിയെ കാണുക.

കമല്‍ഹാസന്‍- പിണറായി വിജയന്‍ കൂടിക്കാഴ്‌ച സൗഹൃദസന്ദര്‍ശനം മാത്രമാണെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും ലഭിക്കുന്നത്. അതേസമയം, ഇതുസംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാന്‍ അധികൃതര്‍ തയ്യാറായിട്ടില്ല. ഒരു ടെലിവിഷന്‍ ചാനലിന്റെ അഭിമുഖത്തില്‍ പങ്കെടുക്കാനാണ് സൂപ്പര്‍താരം കേരളത്തിലെത്തുന്നത്.

പിണറായി വിജയനും ഇടതുസര്‍ക്കാരുമായി അടുത്തബന്ധം പുലര്‍ത്തുന്ന കമല്‍‌ഹാസന്‍ സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തിന് അഭിനന്ദനം അറിയിച്ചിരുന്നു. കൂടാതെ ദേശീയ മാധ്യമങ്ങളില്‍ കേരളത്തിന്റെ നേട്ടങ്ങള്‍ ചൂണ്ടിക്കാട്ടി  സര്‍ക്കാര്‍ നല്‍കിയ പരസ്യത്തിലും കമല്‍ഹസന്റെ പ്രസ്‌താവന ഉള്‍പ്പെടുത്തിയിരുന്നു.

ഫ്രഞ്ച് സര്‍ക്കാരിന്റെ പരമോന്നത ബഹുമതിയായ ഷെവലിയര്‍ പുരസ്‌കാരം കമല്‍‌ഹാസന് ലഭിച്ചപ്പോള്‍ പിണറായി വിജയന്‍ അദ്ദേഹത്തെ അഭിനന്ദിച്ച് കത്തയച്ചിരുന്നു. അതില്‍ നന്ദി അറിയിച്ച് താരവും രംഗത്തെത്തിയിരുന്നു.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
പിണറായി വിജയന്‍ കമല്‍ഹാസന്‍ മുഖ്യമന്ത്രി Ldf Pinarayi Cpm Tamil Cinema Kamal Hassan Pinarayi Vijayan

Widgets Magazine

വാര്‍ത്ത

news

നടി കനിഞ്ഞു; ജീ​ൻ പോ​ൾ ലാ​ല്‍ രക്ഷപ്പെട്ടേക്കും - ഞെട്ടിപ്പിക്കുന്ന തീരുമാനവുമായി ഹൈ​ക്കോ​ട​തി

'ഹണി ബീ 2' എന്ന സിനിമയില്‍ തന്റെ അനുമതിയില്ലാതെ ഡ്യൂപ്പിനെ ഉപയോഗിച്ചെന്നും പ്രതിഫലം ...

news

കേരളത്തില്‍ ജെഡിയു പിളര്‍പ്പിലേക്ക്; വീരേന്ദ്ര കുമാർ ഇടത്തോട്ട് - പിണറായിയുമായി കൂടിക്കാഴ്ച നടത്തി

ജെഡിയു കേരള ഘടകത്തിലെ ഭിന്നത തുടരവെ വീരേന്ദ്ര കുമാർ നയിക്കുന്ന വിഭാഗം ഇടതിലേക്ക്. ...

news

‘മാഡമോ, ഞാനോ? - സുനിയുടെ വെളിപ്പെടുത്തലില്‍ കാവ്യാ മാധവന്‍ ബോധം‌കെട്ടു വീണു!

നടിയെ ആക്രമിച്ച കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപിന് ...

news

‘ഇനി ബലി കൊടുക്കാന്‍ ആഗ്രഹമുണ്ടെങ്കില്‍ ആടിന്റെ രൂപത്തിലുള്ള കേക്ക് മുറിച്ച് തൃപ്തിപ്പെട്ടോളൂ’: ആര്‍എസ്എസ്

പെരുന്നാള്‍ ആഘോഷത്തിന്റെ ഭാഗമായി മൃഗങ്ങളെ ബലിയറുക്കുന്നത് മുത്തലാഖ് പോലെ മോശം ...

Widgets Magazine