Widgets Magazine
Widgets Magazine

കൊച്ചി കപ്പല്‍ ശാലയിലെ പൊട്ടിത്തെറി; മരിച്ച അഞ്ചു പേരും മലയാളികള്‍ - ഒരാളുടെ നില ഗുരുതരം

കൊച്ചി, ചൊവ്വ, 13 ഫെബ്രുവരി 2018 (14:04 IST)

Widgets Magazine
accident , kochi , blast , death , hospital , kochi ship yard , ship yard , ആശുപത്രി , മരണസംഖ്യ , പൊട്ടിത്തെറി , ജിബിന്‍ , റംഷാദ് , കപ്പൽശാല , കൊച്ചി

കൊച്ചിയിൽ അറ്റകുറ്റപ്പണിക്കായി കൊണ്ടുവന്ന കപ്പലിലുണ്ടായ പൊട്ടിത്തെറിയില്‍ അഞ്ച് മരണം. മരിച്ചവരെല്ലാം മലയാളികളാണ്. വൈപ്പിൻ സ്വദേശി റംഷാദ്, കോട്ടയം സ്വദേശി ഗവിൻ, കൊച്ചി സ്വദേശി ഉണ്ണികൃഷ്ണൻ, എരൂർ സ്വദേശി കണ്ണൻ, ആലപ്പുഴ തുറവൂർ സ്വദേശി ജെയിൻ എന്നിവരാണു മരിച്ചത്. മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലാണ് അഞ്ച് മൃതദേഹങ്ങളും സൂക്ഷിച്ചിരിക്കുന്നത്.

അഭിലാഷ്, സച്ചു, ജയ്സൺ, ശ്രീരൂപ്, ക്രിസ്റ്റി, ടിന്റു, രാജീവ് എന്നിവർക്കു പരുക്കേറ്റു. മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ ചികിൽസയിലുള്ള നാലു പേരിൽ ഒരാളുടെ നില ഗുരുതരമാണ്. തൊണ്ണൂറു ശതമാനത്തോളം പൊള്ളലേറ്റ ഇയാൾ തീവ്ര പരിചരണവിഭാഗത്തിലാണ്. മറ്റു മൂന്നുപേരും അത്യാഹിത വിഭാഗത്തിൽ ചികിൽസ തേടുന്നു.

അതേസമയം കപ്പലിനുള്ളിൽ ആരും കുടുങ്ങിക്കിടപ്പില്ലെന്നും സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാണെന്നും കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ എൻപി ദിനേശ് അറിയിച്ചു.

ഇന്ന് രാവിലെ 10.30നായിരുന്നു അറ്റകുറ്റപ്പണിക്കെത്തിച്ച സാഗർ ഭൂഷണെന്ന ഒഎൻജിസി കപ്പലിലെ വാട്ടര്‍ ടാങ്ക്  പൊട്ടിത്തെറിച്ചത്. കപ്പൽശാലയിലെ ഡ്രൈഡോക്കിലായിരുന്നു അപകടം. ഇവിടെയെത്തിച്ച കപ്പലിന്റെ ബല്ലാസ്റ്റ് ടാങ്കർ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്. പിന്നാലെ തീ പിടുത്തമുണ്ടായതാണ് അപകടത്തിന്റെ തീവ്രത വര്‍ദ്ധിപ്പിച്ചു.

അറ്റകുറ്റപ്പണി സമയത്ത് സമീപത്തുണ്ടായിരുന്ന ജീവനക്കാർക്കാണു പരുക്കേറ്റത്. അതേസമയം, ടാങ്കിൽ തീപിടിക്കാൻ സഹായിക്കുന്ന വാതകം രൂപപ്പെട്ടാണോ പൊട്ടിത്തെറിക്ക് കാരണമായതെന്ന് സുരക്ഷാ ഉദ്യോഗസ്ഥർ പരിശോധിക്കുന്നുണ്ട്. വാട്ടര്‍ ടാങ്ക് വെല്‍‌ഡ് ചെയ്യുന്നതിനിടെ വെൽഡിങ്ങിന് ഉപയോഗിക്കുന്ന അസറ്റലൈൻ വാതകം പൊട്ടിത്തെറിച്ചതാണെന്നും റിപ്പോര്‍ട്ടുണ്ട്.

അപകടം സംബന്ധിച്ച വിവരങ്ങൾ അധികൃതർ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. 56 വർഷം പഴക്കമുള്ള കപ്പലാണ് മുംബയിൽ നിന്നെത്തിയ സാഗർ ഭൂഷൺ. അതേസമയം, സുരക്ഷാ വീഴ്ച്ചയെന്ന് അപകടകാരണമെന്നാണ് പ്രാഥമിക വിലയിരുത്തല്‍.

കപ്പലിന്റെ ‘സ്ഥിരത’ നിലനിർത്തുന്നതിനു വേണ്ടി മുന്നിലും പിന്നിലും ടാങ്കുകളിൽ വെള്ളം നിറയ്ക്കാറുണ്ട്. അതിൽ മുന്നിലെ ടാങ്കിൽ വെൽഡിങ്ങിനിടെയായിരുന്നു അപകടമെന്നാണു സൂചന. വെൽഡിങ്ങിനുള്ള അസറ്റലൈൻ വാതകം പൊട്ടിത്തെറിച്ചതാണെന്നും അറിയുന്നു. ടാങ്കിൽ തീപിടിക്കാൻ സഹായിക്കുന്ന വാതകം രൂപപ്പെട്ടാണോ പൊട്ടിത്തെറി എന്നതുൾപ്പെടെ സുരക്ഷാഉദ്യോഗസ്ഥർ പരിശോധിക്കുന്നുണ്ട്.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

തപാലില്‍ വന്ന കത്ത് തുറന്ന നോക്കിയ ട്രംപിന്റെ മരുമകള്‍ ആ‍ശുപത്രിയില്‍

തപാല്‍ വഴി ലഭിച്ച പൊടി ശ്വസിച്ച അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മരുമകള്‍ ...

news

കൊച്ചി കപ്പൽശാലയിലെ പൊട്ടിത്തെറി; മരണസംഖ്യ അഞ്ചായി, 11 പേർക്കു പരുക്ക് - മരണസംഖ്യ വര്‍ദ്ധിച്ചേക്കും

കൊച്ചിയിൽ അറ്റകുറ്റപ്പണിക്കായി കൊണ്ടുവന്ന കപ്പലിലുണ്ടായ പൊട്ടിത്തെറിയില്‍ അഞ്ച് മരണം. ...

news

ബാർകോഴക്കേസ്: മാണിക്കെതിരെ കേസ് നടത്തിയാൽ ബാറുകൾ തുറക്കാമെന്ന് സിപിഎം ഉറപ്പ് നൽകി; മറുകണ്ടം ചാടി ബിജു രമേശ്

ബാർകോഴക്കേസില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ബിജു രമേശ്. ബാർകോഴക്കേസ് ഒഴിവാക്കി കെഎം ...

news

അമേരിക്കയുടെ വിരട്ടലേറ്റു; ഹാഫിസ് സയിദിനെ പാകിസ്ഥാൻ ഭീകരനായി പ്രഖ്യാപിച്ചു

അമേരിക്കയുടെ കടുത്ത സമ്മർദ്ദത്തിനൊടുവില്‍ മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരനും ...

Widgets Magazine Widgets Magazine Widgets Magazine