Sumeesh|
Last Modified ശനി, 30 ജൂണ്‍ 2018 (15:53 IST)
കോവളം ബൈപ്പാസിൽ നിയന്ത്രണംവിട്ട മിനി ലോറി ബൈക്കുകളിലിടിച്ച് ഒരു കുട്ടി മരിച്ചു. ആറു വയസുകാരി ചന്ദ്രയാണ് അപകടത്തിൽ മരിച്ചത് നിയന്ത്രണം വിട്ട ലോറി മൂന്ന് ബൈക്കുകളെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. അപകടത്തിൽ ആറ് പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇതിൽ മൂന്നു പേരുടെ നില ഗുരുതരമാണെന്നാണ് ലഭിക്കുന്ന വിവരം.
തമിഴ്നാട്ടിൽ നിന്നും മീനുമായി വരികയായിരുന്ന ലോറിയാണ് അപകടം ഉണ്ടാക്കിയത്. മത്സ്യം വേഗത്തിൽ വിൽപ്പന കേന്ദ്രങ്ങളിൽ എത്തിക്കുന്നതിനായി അമിത വേഗത്തിൽ അസഞ്ചരിക്കുന്നതാണ് അപകടങ്ങൾക്കിടയാക്കുന്നത്. മുൻപും മീനുമായി പോകുന്ന ലോറികൾ സമാനമായ രീതിയിൽ അപകടങ്ങൾക്ക് കാരണമായിരുന്നു.