അമേരിക്കൻ കമ്പനിയായ റാഡിസിസ് ഇനി റിലയൻസിന് സ്വന്തം

Sumeesh| Last Modified ശനി, 30 ജൂണ്‍ 2018 (15:29 IST)
അമേരിക്കയിലെ പ്രമുഖ ടെലികോം കമ്പനിയായ റാഡിസിസിനെ റിലയൻസ് ഇൻ‌ഡസ്ട്രീസ് ഏറ്റെടുത്തു. പ്രമുഖ സ്റ്റോക് എക്‌സ്‌ചേഞ്ചായ നാസ്ഡാകിൽ ലിസ്റ്റ് ചെയ്യപ്പെട്ട കമ്പനികളിലൊന്നാണ് റാഡിസിസ്. 7.4 കോടി ഡോളറിനാണ് റിലയൻസ് ഇൻ‌ഡസ്ട്രീസ് റാഡിസിസിനെ ഏറ്റെടുത്തത്.

അമേരിക്കയിലെ ഒറിഗോൺ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന സ്ഥാപനത്തിൽ 600 ജീവനക്കാരാണ് ഉള്ളത്. 4 ജിയിൽ നിന്നും 5 ജിയിലേക്ക് ചുവടുമാറ്റം നടത്തുന്നതിന്റെ ഭാഗമായാണ് റിലയൻസിന്റെ പുതിയ നീക്കം എന്നാണ് ടെലികോം രംഗത്തെ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. സ്ഥാപനം ഏറ്റെടുക്കുക വഴി ഇന്റർനെറ്റ് ഓഫ് തിങ്ങ്സ് മേഖലയിലും നേട്ടമുണ്ടാക്കാനാകും എന്നാണ് കരുതുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :