കൊച്ചി|
jibin|
Last Modified വെള്ളി, 11 ജൂലൈ 2014 (17:44 IST)
ബാംഗ്ളൂർ സ്‌ഫോടനക്കേസിൽ ജയിലിൽ കഴിയുന്ന അബ്ദുൾ നാസർ മദനി തിങ്കളാഴ്ച് പുറത്തിറങ്ങും. ഒരു മാസമാണ് സുപ്രീംകോടതി മദനിക്ക് ജാമ്യം അനുവദിച്ചിരിക്കുന്നത്. ഈ സാഹചര്യത്തിൽ അദ്ദേഹത്തിന്റെ ഭാര്യ
സൂഫിയ ബാംഗ്ളൂരിലേക്ക് പോകുന്നതിനായി എൻഐഎ കോടതിയുടെ അനുമതി തേടി.
കളമശേരി ബസ് കത്തിക്കൽ കേസിൽ സൂഫിയയെ പ്രതിചേർത്തിരുന്നത് കൊണ്ട് എറണാകുളം വിട്ടുപോകാൻ പാടില്ലെന്ന് എൻഐഎ കോടതി നിർദേശം നല്കിയിരിക്കുന്നത്. മദനിക്ക് ചികിത്സ നടത്തുന്നതിനാണ് കോടതി ജാമ്യം അനുവദിച്ചത്.