മദനിയുടെ നിരപരാധിത്വം കോടതിയെ ബോധിപ്പിക്കാനാകും: സൂഫിയ മദനി

കൊച്ചി| vishnu| Last Modified വെള്ളി, 11 ജൂലൈ 2014 (15:38 IST)
അബ്‌ദുള്‍ നാസര്‍ മദനിയുടെ നിരപരാധിത്വം കോടതിയെ ബോധിപ്പിക്കാനാകുമെന്ന്‌ മദനിയുടെ ഭാര്യ സൂഫിയ മദനി പ്രത്യാശിച്ചു. മദനിയ്‌ക്ക് ഒരുമാസത്തെ ജാമ്യം അനുവദിച്ച സുപ്രീംകോടതി ഉത്തരവിനോട്‌ പ്രതികരിക്കവേയാണ് അവര്‍ ഇങ്ങനെ ഒറ്റു ചിന്ത പങ്കു വച്ചത്.

ഒരു റംസാന്‍ മാസത്തിലാണ്‌ അദ്ദേഹത്തെ വിചാരണയ്‌ക്കായി കൊണ്ടുപോയതെന്നും ഈ റംസാന്‍ മാസത്തില്‍ അദ്ദേഹത്തിന്‌ ജാമ്യം അനുവദിച്ചു എന്നും അവര്‍ പറഞ്ഞു. എന്നാല്‍ ബാംഗ്ലൂര്‍ വിട്ട് പുറത്തു പോകരുതെന്ന കൊടതി നിര്‍ദ്ദേശം വേദന ഉണ്ടാക്കുന്നതാണെന്നും അവര്‍ പറഞ്ഞു.

സുപ്രീകോടതി വിധിയില്‍ സന്തോഷം പ്രകടിപ്പിച്ച സൂഫിയ മദനിയുടെ ആരോഗ്യ സ്‌ഥിതി അതീവ ഗുരുതരമാണെന്നും കൂട്ടിച്ചേര്‍ത്തു.
കളമശ്ശേരി ബസ് കത്തിക്കല്‍ കേസുമായി ബന്ധപ്പെട്ട് സൂഫിയയ്ക്ക് എറണാകുളം വിട്ട് പോകുന്നതില്‍ ഹൈക്കൊടതിയുടെ വിലക്കുണ്ട്.

അതിനാല്‍ ഹൈക്കോടതിയില്‍ പ്രത്യേക ഹര്‍ജി സമര്‍പ്പിച്ച് ഇളവ് നേടിയെടുക്കുന്നതിനാകും ശ്രമിക്കുകയെന്ന് സൂഫിയ വെളിപ്പെടുത്തി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :