ശബരിമല സ്ത്രീ പ്രവേശനം: ഓർഡിനൻസ് കൊണ്ടുവരണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടുമെന്ന് തുഷാര്‍

ശബരിമല സ്ത്രീ പ്രവേശനം: ഓർഡിനൻസ് കൊണ്ടുവരണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടുമെന്ന് തുഷാര്‍

  thushar vellappally , BDJS , sabarimala , BJP , ബിഡിജെഎസ് , സുപ്രീംകോടതി , ശബരിമല , വെള്ളാപ്പള്ളി നടേശന്‍
പത്തനംതിട്ട| jibin| Last Modified ബുധന്‍, 10 ഒക്‌ടോബര്‍ 2018 (10:36 IST)
ശബരിമലയില്‍ സ്ത്രീ പ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധി മറികടക്കാൻ ഓർഡിനൻസ് കൊണ്ടുവരണമെന്ന് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടുമെന്ന് ബിഡിജെഎസ് സംസ്ഥാന അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി.

വിഷയത്തില്‍ നാളെ നടക്കുന്ന സമരത്തില്‍ എന്‍ഡിഎയുടെ ഒപ്പം ബിഡിജെഎസ് പങ്കെടുക്കും. കൂടിയാലോചന നടത്താതെ നടത്തിയ സമരത്തെയാണ് ബിജെഡിഎസ് വിമർശിച്ചത്. നാഥനില്ലാത്ത സമരത്തിൽ ബിജെഡിഎസിന് പങ്കെടുക്കാൻ കഴിയില്ലെന്നും തുഷാര്‍ വ്യക്തമാക്കി.

സമരം നടത്തിയാല്‍ മാത്രമേ വിഷയം കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ മുന്നില്‍ എത്തൂ എന്നും തുഷാര്‍ കൂട്ടിച്ചേര്‍ത്തു.

കോടതി വിധിയെ എതിര്‍ക്കുന്നവര്‍ ശബരിമലയില്‍ പോകണ്ടേ കാര്യമില്ലെന്ന എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ നിലപാട് വാക്കുകളെ വളച്ചൊടിക്കേണ്ട കാര്യമില്ല. അദ്ദേഹം സുപ്രീംകോടതിയെ വിധിയെ അനുകൂലിക്കുന്നതായി പറഞ്ഞിട്ടില്ല. ഇപ്പോള്‍ മുഴുവന്‍ ഹിന്ദുക്കളും ഒറ്റക്കെട്ടയായി നില്‍ക്കണം. ഇതാണ് വെള്ളാപ്പള്ളി നടേശന്റെ നിലപാടെന്നും തുഷാര്‍ വ്യക്തമാക്കി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :