നേപ്പാളില്‍ 250 മലയാളികള്‍ക്കൂടി കുടുങ്ങിക്കിടപ്പുണ്ടെന്നു കെ സി ജോസഫ്

ന്യൂഡല്‍ഹി| Last Updated: തിങ്കള്‍, 27 ഏപ്രില്‍ 2015 (16:42 IST)
നേപ്പാളില്‍ 250 മലയാളികള്‍ക്കൂടി കുടുങ്ങിക്കിടപ്പുണ്ടെന്നു മന്ത്രി കെ.സി. ജോസഫ്. ഡല്‍ഹിയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 51 പേര്‍ ചിന്ദ്വാനിലും 21 പേര്‍ പൊഖാറയിലും 56 പേര്‍ ലുംബിനിയിലുമാണുള്ളതെന്നും അദ്ദേഹം അറിയിച്ചു.

ഇവരെ തിരികെ കൊണ്ടുവരാനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്നും ഇത് സംബന്ധിച്ച് കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജുമായി സംസാരിച്ചതായും അദ്ദേഹം പറഞ്ഞു.

കോഴിക്കോട് മെഡിക്കല്‍ കോളജിലെ ഡോക്ടര്‍ അബിന്‍ സൂരിയെ എത്രയും വേഗം നാട്ടിലെത്തിക്കാമെന്നും എയിംസില്‍ ചികിത്സ നല്‍കാമെന്നും സുഷമ സ്വരാജ് ഉറപ്പു നല്‍കിയതായും അദ്ദേഹം അറിയിച്ചു.

മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക്
ചെയ്യുക.
ഫേസ്ബുക്കിലും

ട്വിറ്ററിലും

പിന്തുടരുക.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :