നേപ്പാളില്‍ മലയാളി ഡോക്‌ടര്‍മാരെ കാണാതായി; ഒരാളെ കണ്ടെത്തി

കാഠ്മണ്ഡു| JOYS JOY| Last Modified ഞായര്‍, 26 ഏപ്രില്‍ 2015 (11:55 IST)
ഭൂചലനം ഉണ്ടായ നേപ്പാളില്‍ മലയാളി ഡോക്‌ടര്‍മാരെ കാണാതായി. കാണാതായ മൂന്നു ഡോക്‌ടര്‍മാരില്‍ ഒരാളെ കണ്ടത്തി. ഡോ ദീപക് തോമസിനെയാണ് കണ്ടെത്തിയത്. അതേസമയം, കാണാതായ ഡോക്‌ടര്‍ എ എസ് അര്‍ഷാദിനു വേണ്ടി തിരച്ചില്‍ തുടരുകയാണ്.

കോഴിക്കോട് മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാരാണ് ഇവര്‍. ശനിയാഴ്ച നടന്ന ഭൂകമ്പത്തെ തുടര്‍ന്നാണ് ദീപക് തോമസ്, എ എസ് അര്‍ഷാദ് എന്നീ രണ്ട് ഡോക്ടര്‍മാരെ കാണാതായത്.

പരുക്കേറ്റ അബിന്‍ സൂര്യ എന്ന ഡോക്ടര്‍ ചികിത്സയിലാണ്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :