ചികിത്സാ പിഴവ്‌: 20 ലക്ഷം നഷ്ടപരിഹാരം

മഞ്ചേരി| Last Modified ഞായര്‍, 21 സെപ്‌റ്റംബര്‍ 2014 (15:24 IST)
ചികിത്സയിലുണ്ടായ പിഴവിനെ തുടര്‍ന്ന് യുവതിക്ക്‌ 20 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ മഞ്ചേരി സബ്‌ കോടതി വിധിച്ചു. ഗര്‍ഭിണിക്ക്‌ ചികിത്സയിലെ പിഴവുകാരണം ഗര്‍ഭ പാത്രവും വന്‍ കുടലുമാണ് നഷ്ടമായത്‌.

വള്ളുവമ്പ്രം വലിയ പറമ്പില്‍ കുഴിക്കാട്‌ മുഹമ്മദിന്റെ മകള്‍ ലുബിനയ്ക്കാണു (19) നഷ്ടപരിഹാരം നല്‍കാന്‍ കോടതി വിധിച്ചത്‌. മഞ്ചേരി ജനറല്‍ ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ്‌ ഡോ രാജാമണി, ആശുപത്രി സൂപ്രണ്ട്‌, കളക്ടര്‍ എന്നിവരെ പ്രതിചേര്‍ത്താണ് സിവില്‍ കേസ്‌ ഫയല്‍ ചെയ്തിരുന്നത്‌.

ഗര്‍ഭസ്ഥ ശിശുവിനു അംഗവൈകല്യമടക്കം ഗുരുതരമായ പോരായ്മകള്‍ സ്കാനിംഗില്‍ വ്യക്തമാകുകയും തുടര്‍ന്നു നാലരമാസം തുകയുമ്പോള്‍ ഗര്‍ഭം അലസിപ്പിക്കാനുമായിരുന്നു ഡോക്ടര്‍ നിര്‍ദ്ദേശിച്ചിരുന്നത്‌. എന്നാല്‍ ഇതനുസരിച്ചു തുടര്‍ ശസ്ത്രക്രിയ നടന്നപ്പോള്‍ ഗര്‍ഭപാത്രം നഷ്ടപ്പെടുകയും വാന്‍ കുടല്‍ പുറത്തുചാടുകയും യുവതി ഗുരുതരാവസ്ഥയിലുമായി.

തുടര്‍ന്ന് കോഴിക്കോട്‌ മെഡിക്കല്‍ കോളേജില്‍ എത്തിച്ചായിരുന്നു യുവതിയെ രക്ഷിച്ചത്‌.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :