ഓടുന്ന കാറില്‍ യുവതി കൂട്ടമാനഭംഗത്തിനിരയായി; സംഭവം ഡല്‍ഹിയില്‍

ന്യൂഡല്‍ഹി| Last Modified വ്യാഴം, 18 സെപ്‌റ്റംബര്‍ 2014 (13:14 IST)
ദക്ഷിണ ഡല്‍ഹിയില്‍ ഓടുന്ന കാറില്‍ 23കാരി കൂട്ടമാനഭംഗത്തിനിരയായി. പുരുഷ സുഹൃത്തും അയാളുടെ രണ്ടു സുഹൃത്തുക്കളും ചേര്‍ന്നാണ് യുവതിയെ മാനഭംഗത്തിനിരയാക്കിയത്. ശീതളപാനീയം നല്‍കി ബോധം കെടുത്തിയ ശേഷമായിരുന്നു പീഡനം. പിന്നീട് ഇവരെ നെഹ്റു പ്ലേസിന് സമീപം ഉപേക്ഷിക്കുകയായിരുന്നു.

ഇന്നലെ അര്‍ധരാത്രിയാണ് സംഭവം. പീഡനത്തിന് ഇരയായ യുവതി ഡല്‍ഹി പൊലീസിലെ വനിതാ കോണ്‍സ്റ്റബിളിന്റെ മകളാണ്.

സുഹൃത്തിനൊപ്പം കാറില്‍ യാത്ര ചെയ്യുകയായിരുന്നു പെണ്‍കുട്ടിയെ മയക്കുമരുന്ന് ചേര്‍ന്ന ശീതളപാനീയം നല്‍കിയ ശേഷം പീഡിപ്പിക്കുകയായിരുന്നു. നെഹ്രു പ്ലേസില്‍ ഉപേക്ഷിച്ച പെണ്‍കുട്ടിയെ രാത്രി ഇതുവഴി പോയ ഓട്ടോറിക്ഷ ഡ്രൈവര്‍ ആണ് കണ്ടത്. തുടര്‍ന്ന് പൊലീസ് എത്തി യുവതിയെ ആശുപത്രിയിലെത്തിക്കുകയായിരുന്നു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :