വത്തിക്കാന്‍|
Last Updated:
ഞായര്‍, 23 നവംബര്‍ 2014 (15:55 IST)
ചാവറ കുര്യാക്കാസ് അച്ചനെയും എവുപ്രാസ്യമ്മയെയും
മാര്‍പാപ്പ വിശുദ്ധരായി പ്രഖ്യാപിച്ചു.ഫ്രാന്‍സിസ് മാര്‍പാപ്പ സെന്റ്പീറ്റേഴ്‌സ് ബസിലിക്കയില്‍ മാര്‍പാപ്പ മുഖ്യ കാര്‍മ്മികത്വം വഹിച്ച ചടങ്ങിലാണ് പ്രഖ്യാപനം നടത്തിയത്. ഇന്ന് വിശുദ്ധരായി പ്രഖ്യാപിച്ച ആറുപേരുടേയും തിരുശേഷിപ്പുകള്‍ അള്‍ത്താരയില്‍ പ്രതിഷ്ടിച്ചു. ചാവറയച്ചന്റെ തിരുശേഷിപ്പ് ഫാ.ജെയിംസ് മഠത്തിക്കണ്ടത്തിലും എവുപ്രാസ്യമ്മയുടേത് സിസ്റ്റര്‍ സാന്‍ക്തെയുമാണ് സമര്‍പ്പിച്ചത്.
ചടങ്ങില്‍ വത്തിക്കാന്‍ കാര്യാലയം അധ്യക്ഷന്‍ കര്‍ദിനാള്‍ ആഞ്ചേല അമാത്തോ,
പോസ്റ്റുലേറ്ററായ റവ. ഡോ. ചെറിയാന്‍ തുണ്ടുപറമ്പില്‍ സിഎംഐ, വിശുദ്ധരായി പ്രഖ്യാപിക്കപ്പെടുന്ന മറ്റു നാലുപേരുടെയും
പോസ്റ്റുലേറ്റര്‍മാര്‍,
കര്‍ദിനാള്‍മാര്‍, ബിഷപ്പുമാര്‍ എന്നിവര്‍ ബലിവേദിയിലേക്കുള്ള
പ്രദക്ഷിണത്തില്‍ മാര്‍പ്പാപ്പയെ അനുഗമിച്ചു.
അതിനു ശേഷം വത്തിക്കാന്‍ ഗായക സംഘവും മലയാള ഗായക സംഘവും ഗാനങ്ങള്‍ ആലപിച്ചു. തുടര്‍ന്ന് ആറു വിശുദ്ധരും വിശുദ്ധപദവിയ്ക്ക് യോഗ്യരാണെന്നും ഇവരെ വിശുദ്ധരുടെ ഗണത്തിലേക്ക് ഉയര്‍ത്തണമെന്ന് കര്‍ദിനാള്‍ ആഞ്ചേല അമാത്തോ മാര്‍പാപ്പയോട് അഭ്യര്‍ത്ഥിച്ചതോടെയാണ് ചടങ്ങുകള്‍ ആരംഭിച്ചത്. ചടങ്ങില്‍
മാര്‍പ്പാപ്പ വിശുദ്ധരുടെ ലഘു ജീവചരിത്രം വായിച്ചു . തുടര്‍ന്നായിരുന്നു
വിശുദ്ധ പദവി
പ്രഖ്യാപനം. അതിനു ശേഷമാണ് തിരുശേഷിപ്പുകള്‍ അള്‍ത്താരയില്‍ പ്രതിഷ്ടിച്ചത്.
ചാവറയച്ചനേയും എവുപ്രാസ്യമ്മയേയും കൂടാതെ ഇറ്റലിയില്‍നിന്നുള്ള ജിയോവാനി അന്തോനിയോ ഫരീന, ലുദവിക്കോ ദേ കസോറിയോ, നിക്കോള ദ ലുംഗോബാര്‍ദി, അമാത്തോ റങ്കോണി എന്നിവരേയും മാര്‍പാപ്പ വിശുദ്ധരായി പ്രഖ്യാപിച്ചു.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക്
ചെയ്യുക.
ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.