Widgets Magazine
Widgets Magazine

‘മന്ത്രിയുടെ ഭര്‍ത്താവ് ദളിത് യുവതിയെ മര്‍ദിച്ചിട്ടില്ല, ആ വാര്‍ത്ത മട്ടന്നൂരിലെ എല്‍ഡിഎഫിന്റെ വിജയത്തില്‍ നിന്ന് ജനശ്രദ്ധ തിരിക്കാന്’‍: മുഖ്യമന്ത്രി

തിരുവനന്തപുരം, വെള്ളി, 11 ഓഗസ്റ്റ് 2017 (11:38 IST)

Widgets Magazine
അനുബന്ധ വാര്‍ത്തകള്‍

മട്ടന്നൂര്‍ നഗരസഭാ ചെയര്‍മാനും ആരോഗ്യമന്ത്രി കെ കെ ശൈലജയുടെ ഭര്‍ത്താവുമായ കെ ഭാസ്‌കരനെതിരെ ഉയര്‍ന്ന ആരോപണം തെറ്റാണെന്ന് മുഖ്യമന്ത്രി‍. പൊലീസിനോ സിപിഐഎമ്മിനോ ഇത്തരത്തിലുള്ള ഒരു പരാതികളും ലഭിച്ചിട്ടില്ല. ദളിത് യുവതിയെ ഭാസ്‌കരന്‍ മര്‍ദിച്ചിട്ടില്ല. ഇപ്പോള്‍ ഉയര്‍ന്നുവന്ന പരാതി അവാസ്തവമാണ്. മട്ടന്നൂരിലെ എല്‍ഡിഎഫിന്റെ വിജയത്തില്‍ നിന്ന് ജനശ്രദ്ധ തിരിച്ചുവിടാനുണ്ടായ വാര്‍ത്തയാണിതെന്നും ആ വിജയം മറച്ചുപിടിക്കാനാണ് പ്രതിപക്ഷത്തിന്റെ ശ്രമമെന്നും മുഖ്യമന്ത്രി പറഞ്ഞു. 
 
ആരോഗ്യമന്ത്രി കെ കെ ശൈലജയുടെ ഭര്‍ത്താവിനെതിരെ നടപടിയെടുക്കാന്‍ സിപിഐഎം കേന്ദ്രനേതൃത്വം നിര്‍ദേശം നല്‍കിയെന്നായിരുന്നു ഇന്നു പുറത്തുവന്ന വാര്‍ത്ത. മന്നൂരിലെ മുന്‍ നഗരസഭാംഗവും സി പി ഐ എം ബൂത്ത് ഏജന്റുമായ ഷീല രാജന്റെ പരാതിയെ തുടര്‍ന്നാണ് കെ ഭാസ്‌കരനെതിരെ നടപടി എടുക്കാന്‍ സി പി ഐ എം സംസ്ഥാന ഘടകത്തിന് കേന്ദ്രത്തിന്റെ നിര്‍ദേശമെത്തിയതെന്നും റിപ്പോര്‍ട്ടിലുണ്ടായിരുന്നു.നഗരസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് പരാതിക്കാസ്പദമായ സംഭവം നടക്കുന്നത്.
 
പെരിഞ്ചേരി ബൂത്തില്‍ ഓപ്പണ്‍ വോട്ട് സംബന്ധിച്ച തര്‍ക്കത്തിനിടെ ബൂത്തിലെത്തിയ പോളിങ് ഉദ്യോഗസ്ഥരോട് ശൈലജയുടെ ഭര്‍ത്താവായ കെ. ഭാസ്‌കരനെപ്പറ്റി ഷീല പരാതി പറയുകയും ഇതേതുടര്‍ന്ന് ഭാസ്‌കരന്‍ ഷീയെ ചീത്തവിളിക്കുകയും തല്ലുകയും ചെയ്‌തെന്നാണ് പരാതി. 
 
സംഭവം അറിഞ്ഞ ഷീലയുടെ ഭര്‍ത്താവും ഇടത് സംഘടനയായ ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ നേതാവുമായ കെ പി രാജന്‍ സ്ഥലത്തെത്തി. ഭാസ്‌കരനും രാജനും തമ്മിലും വാക്കേറ്റമുണ്ടായി. പൊലീസില്‍ പരാതി കൊടുക്കാന്‍ ശ്രമിച്ചെങ്കിലും ഇവരെ പാര്‍ട്ടിക്കാര്‍ പിന്തിരിപ്പിക്കുകയായിരുന്നുമെന്നുമായിരുന്നു വാര്‍ത്തകള്‍. Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

മുരുകന്റെ മരണം: തിരുവനന്തപുരം മെഡിക്കല്‍ കോളേജും കുരുക്കില്‍; ഡോക്ടര്‍മാരുടെ അറസ്റ്റ് അനിവാര്യമെന്ന് പൊലീസ്

ആശുപത്രികള്‍ ചികിത്സ നിഷേധിച്ചതിനെതുടര്‍ന്ന് തമിഴ്‌നാട് സ്വദേശിയായ് മുരുകന്‍ മരിച്ച സംഭവം ...

news

ശോഭാ സുരേന്ദ്രന് എട്ടിന്റെ പണികൊടുത്ത് വി ശിവന്‍കുട്ടി

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെതിരെ വിവാദ പ്രസംഗം നടത്തിയ സംഭവത്തില്‍ ...

news

ഒടുവില്‍ ജിഷയുടെ അമ്മ ആ സത്യം തുറന്നു പറഞ്ഞു!

കേരളത്തില്‍ കോളിളക്കം സൃഷ്ടിച്ച ജിഷ് കൊലപാതകക്കേസില്‍ പുതിയ വെളിപ്പെടുത്തല്‍. ...

news

എം വെങ്കയ്യ നായിഡു ഇന്ത്യയുടെ പതിമൂന്നാമത് ഉപരാഷ്ട്രപതി; സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

ഇന്ത്യയുടെ പതിമൂന്നാമത് ഉപരാഷ്ട്രപതിയായി എം വെങ്കയ്യനായിഡു സത്യപ്രതിജ്ഞ ചെയ്ത് ...

Widgets Magazine Widgets Magazine Widgets Magazine