‘ദിലീപ് പറയുന്നത് ശരിയാണ്’ - ബെഹ്‌റ മലക്കം മറിഞ്ഞോ?

ശനി, 12 ഓഗസ്റ്റ് 2017 (08:48 IST)

നടിയെ തട്ടിക്കൊണ്ട്പോയി ആക്രമിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപിന് അനുകൂല പ്രസ്താവനയുമായി ഡിജിപി ലോക്‍നാഥ് ബെഹ്‌റ രംഗത്ത്. കേസില്‍ ദിലീപ് പറയുന്നതും പൊലീസ് പറയുന്നതും ശരിയാണെന്ന് ബെഹ്‌റ പറയുന്നു. ദിലീപ് പുതിയ ജാമ്യാപേക്ഷ ഹൈക്കോടതിയില്‍ സമര്‍പ്പിച്ചതിന്റെ പശ്ചാത്തലത്തില്‍ ആയിരുന്നു പ്രതികരണം.
 
ദിലീപ് പറയുന്നതും പൊലീസ് പറയുന്നതും ശരിയാണെന്ന് പറയുന്ന ബെഹ്‌റ ആരു പറയുന്നതാണ് കൂടുതല്‍ ശരിയെന്ന് പരസ്യമായി പറയാന്‍ ആകില്ലെന്നും വ്യക്തമാക്കുന്നുണ്ട്. കേസ് കോടതിയുടെ പരിഗണനയിലാണ്. അതിനാല്‍ അതു കോടതിയലക്ഷ്യമാകും. സംഭവം വിശദമാക്കി പൊലീസ് ഉടന്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കുമെന്നും ബെഹ്‌റ വ്യക്തമാക്കി.
 
കേസില്‍ പള്‍സര്‍ സുനി തന്നെ വിളിച്ച് ഭീഷണിപ്പെടുത്തിയതിന്റെ വിശദാംശങ്ങള്‍ അന്നു തന്നെ ഡിജിപിക്ക് വാട്സാപ്പ് വഴി അയച്ചിരുന്നുവെന്ന് പുതിയ ജാമ്യാപേക്ഷയില്‍ ദിലീപ് പറയുന്നുണ്ട്. എന്നാല്‍, ഇക്കാര്യങ്ങള്‍ മൂടിവെക്കുകയും ദിവസങ്ങള്‍ കഴിഞ്ഞാണ് പരാതി നല്‍കിയതെന്നുമായിരുന്നു പൊലീസ് പറയുന്നത്. പൊലീസിന്റെ ഈ വാദത്തെ പൂര്‍ണമായും എതിര്‍ക്കുന്ന രീതിയിലാണ് പുതിയ ജാമ്യാപേക്ഷ.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

ആര്‍ത്തവം നിയമസഭയിലും; മുഖ്യമന്ത്രിയുടെ വാക്കുകള്‍ കേട്ട് കോണ്‍ഗ്രസുകാര്‍ ഞെട്ടി !

ആര്‍ത്തവം സംബന്ധിച്ച ചര്‍ച്ചകള്‍ അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ അടക്കം വളരെ സജീവമായി ...

news

മരണം വരെ കൂടെയുണ്ടാകുമെന്ന് അവള്‍ പറഞ്ഞപ്പോള്‍ ഇത്രയ്ക്ക് പ്രതീക്ഷിച്ച് കാണില്ല! - ഇതാണ് സൌഹൃദം

മരണം വരെ കൂടെ നിന്നുകൊള്ളാം എന്ന് വാക്കു നല്‍കുന്നവരാണ് പ്രണയിക്കുന്നവര്‍. എന്നാല്‍, ...

news

ഭാമ ദിലീപിനെതിരല്ല, അങ്ങനെ പറയുകയുമില്ല? - സത്യം വെളിപ്പെടുത്തി താരം

മലയാള സിനിമയില്‍ നിന്നും തനിക്ക് അവസരങ്ങള്‍ നഷ്ടപ്പെടാന്‍ കാരണം നടന്‍ ദിലീപ് ആണെന്ന് ...

news

ദിലീപ് ഇന്നലെ വീട്ടിലെത്തുമെന്ന് കരുതിയിരുന്നു, കാണാതായപ്പോഴാണ് ജയിലിലേക്ക് പോകാമെന്ന് തീരുമാനിച്ചത്!

നടിയെ ആക്രമിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപിന് ഇന്നലെ ഹൈക്കോടതി ജാമ്യം ...